നോട്ടത്തിലും ഭാവത്തിലും ഇന്ദിര ഗാന്ധിയായി കങ്കണ; 'എമർജൻസി' ടീസർ

മുൻ ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് എമർജൻസി. കങ്കണ റാണവത്ത് ഇന്ദിര ഗാന്ധിയായി എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. റിതേഷ് ഷാ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കങ്കണയാണ്. നടിയുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ടീസർ സിനിമ കോളങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്

പുറത്ത് വന്ന ടീസറിലെ പ്രധാന ഹൈലൈറ്റ് ഇന്ദിര ഗാന്ധിയായിട്ടുളള കങ്കണയുടെ രൂപമാറ്റമാണ്. ഇന്ദിര ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നടിയുടെ രൂപ- ഭാവമാറ്റം. ടീസറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ഇതുപോലെ തന്നെ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറഞ്ഞ തലൈവി എന്ന ചിത്രത്തിലെ നടിയുടെ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മണികർണികക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമർജൻസി. 

ടീസർ കാണാം

Full View


Tags:    
News Summary - Kangana Ranaut New Movie Emergency's Teaser went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.