'ഒരു സൂപ്പർ താരത്തിന് തന്റെ സ്വാധീനം ഉപയോഗിക്കാൻ പറ്റുന്ന ഫലപ്രദവുമായ മാർഗം'; അജയ് ദേവ്ഗണിനെ അഭിനന്ദിച്ച് കങ്കണ

ഹമ്മദാബാദിൽ നാല് സ്‌ക്രീനുകളുള്ള മൾട്ടിപ്ലക്‌സ് തുറന്നതിന് അജയ് ദേവ്ഗണിനെ അഭിനന്ദിച്ച്  കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് നടനെ അഭിനന്ദിച്ച്  എത്തിയത്. 'ഒരു സൂപ്പർ താരത്തിന് തന്റെ വിഭവങ്ങളും സ്വാധീനവും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ചതും ഫലപ്രദവുമായ മാർഗം' എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ട്രേഡ് അനലിസ്റ്റ് തരൺ ആദർശിന്റെ ട്വീറ്റിനോടൊപ്പമാണ് അഭിനന്ദനം അറിയിച്ചത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അജയ് ആരംഭിച്ച ഒരു മൾട്ടിപ്ലക്സ് ശൃംഖലയാണ് എൻ. വൈ സിനിമാസ് .

കങ്കണയുടെ വാക്കുകൾ ഇങ്ങനെ... 'ഒരു സൂപ്പർസ്റ്റാറിന് തന്റെ വിഭവങ്ങളും സ്വാധീനവും പ്രയോജനപ്പെടുത്താൻ കഴിയുന്ന ഏറ്റവും മികച്ചതും ഫലപ്രദവുമായ മാർഗ്ഗമാണിത്.  തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, നമ്മുടെ സ്‌ക്രീനുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സ്‌ക്രീനുകളുടെ എണ്ണം= 7000-ൽ താഴെയാണ്. ചൈനയിലെ സ്‌ക്രീനുകളുടെ എണ്ണം= കൂടുതൽ 70,000-ൽ കൂടുതലും. അഭിനന്ദനങ്ങൾ സാർ'; അജയ് ദേവ്ഗണിനെ മെൻഷൻ ചെയ്തു കൊണ്ട് കങ്കണ കുറിച്ചു.

ഏതാനും മാസങ്ങൾക്ക് മുൻപ് അജയ് ദേവ്ഗണിനെതിരെ കങ്കണ രംഗത്ത് എത്തിയിരുന്നു. അജയ് ദേവ്ഗൺ ഒരിക്കലും തന്റെ സിനിമയെ പ്രൊമോട്ട് ചെയ്യില്ലെന്നാണ് കങ്കണ പറഞ്ഞത്. 'അജയ് ദേവ്ഗൺ മറ്റ് സിനിമകളെ പ്രോത്സാഹിപ്പിക്കും, പക്ഷേ എന്റെ സിനിമയെ പ്രോത്സാഹിപ്പിക്കില്ല' കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞg.

നിലവിൽ സിനിമ തിരക്കിലാണ് കങ്കണ. എമർജൻസിയാണ് ഇനി പുറത്ത് വരാനിരിക്കുന്ന നടിയുടെ ചിത്രം. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ്  എത്തുന്നത്. താങ്ക് ഗോഡാണ് ഇനി വരാനുള്ള അജയ് ദേവ്ഗണിന്റെ ചിത്രം. ഒക്ടോബറിലാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

Tags:    
News Summary - Kangana Ranaut appreciates Ajay Devgn’s latest business venture: ‘

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.