നെബിഷ് ബെൻസൺ സംവിധാനം ചെയ്യുന്ന മലയാള ഹ്രസ്വ ഡോക്യൂമെൻററി 'കനവ് - ദി ഡ്രീം' മമ്മൂട്ടി ലോഞ്ച് ചെയ്തു.കേരളത്തിെൻറ വടക്കൻ ഭാഗമായ വയനാട് ജില്ലയിലാണ് കഥ നടക്കുന്നത്, മൂന്ന് തലമുറകളിലെ ആദിവാസികളുടെ ജീവിതവും അവരുടെ ഭൂത കാലവും, വർത്തമാന കാലഘട്ടത്തെയും, ഭാവിയെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പാട്ടുകളിലൂടെ- കഥകൾ പറയുന്ന അവരുടെ സാധാരണ രീതിയെയാണ് കഥയിൽ സമഗ്രമായി ഉപയോഗിച്ചിരിക്കുന്നത്.ഒരു എഴുത്തോ രേഖകളിലോ സൂക്ഷിക്കപ്പെടാത്ത ഈ മനോഹരമായ ഗാനങ്ങൾ അവരുടെ ചുറ്റുമുള്ള എന്തിനെക്കുറിച്ചും എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു.ആ പാട്ടുകളെ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഡോക്യുമെൻററി നടത്തുന്നത്.
സ്വപ്നം കാണുവാൻ ഭയമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കെ.ജെ ബേബി സ്ഥാപിച്ച കനവ് എന്ന എഡ്യൂക്കേഷണൽ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഈ ഡോക്യുമെൻററി ചെയ്തിരിക്കുന്നത്. ഷെബിൻ ബെൻസണിെൻറ മൂഖ്നായക് പിക്ച്ചേർസിെൻറ ബാനറിൽ സച്ചു ശാന്തി ജെയിംസ്, നെബിഷ് ബെൻസൺ, ഷെബിൻ ബെൻസൺ എന്നിവർ ചേർന്നാണ് ഈ ഹ്രസ്വ ഡോക്യൂമെൻററി നിർമ്മിച്ചിരിക്കുന്നത്.
ആഷിക് അബുവിന്റെ 'വൈറസ്', കെ.കെ രാജീവിന്റെ 'എവിടെ' അടക്കമുള്ള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഷെബിൻ ബെൻസൺ അമൽ നീരദിെൻ പുതിയ ചിത്രമായ ഭീഷ്മപർവത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് അഭിനവ് യു.വിയും, ജേക്കബ് റെജിയും ചേർന്നാണ്. ഷെബിൻ ബെൻസൺ കോ-പ്രൊഡ്യൂസറും,സുജിത മേനോനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംഗീതവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് ഹരികൃഷ്ണ കുന്നത്താണ്.
ഇവാൻ മൈക്കിൾ - ഡി.ഐ കളറിസ്റ്റ്. ആൽവിൻ വർഗീസ് - അസോസിയേറ്റ് ഡി.ഒ.പി, കെവിൻ ലൂയിസ് - അസിസ്റ്റൻറഎ ഡയറക്ടർ. അശ്വഘോഷ് വിദ്യയുടെ സഹായത്തോടെ ജോയൽ ജെയിംസാണ് ഡോക്യൂമെൻററിയുടെ സൗണ്ട് റെക്കോർഡിങ് കൈകാര്യം ചെയ്തിരിക്കുന്നത്.
സൗണ്ട് മിക്സിങ്ങും മാസ്റ്ററിംഗും രാഹുൽ.ആർ. ഗോവിന്ദയും (സപ്ത റെക്കോർഡ്സ്), പോസ്റ്റർ ഡിസൈൻ ജീവനാഥ് വിശ്വനാഥുമാണ് ചെയ്തിരിക്കുന്നത്. ആനന്ദ് പീറ്ററാണ് സബ്ടൈറ്റിൽ ഒരുക്കിയിരിക്കുന്നത്.കളർ ഗ്രേഡിംഗ് സ്റ്റുഡിയോ ഹിപ്പി ഫിലിംസ്. മൂഖ്നായക് പിക്ചേഴ്സ് വില്ലൻസ് ഓഫ് വിൻററുമായി ചേർന്നാണ് ഡോക്യൂമെൻററി റിലീസ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.