രശ്മിക മന്ദാന

സ്വകാര്യ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു, ഇനിയും മിണ്ടാതിരിക്കാൻ കഴിയില്ല; നിയമ നടപടിക്കൊരുങ്ങി രശ്മിക മന്ദാന

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്വകാര്യ ഓഡിയോ ക്ലിപ്പ് പ്രചരണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി നടി രശ്മിക മന്ദാന. ഏകദേശം എട്ട് വർഷങ്ങൾക്കു മുമ്പ് രശ്മിക തന്‍റെ രക്ഷിതാക്കളുമായി ഫോണിൽ സംസാരിക്കുന്നതായ ഓഡിയോ ആണ് പ്രചരിക്കുന്നതെന്നാണ് ആരോപണം.

ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് താരം ഇതിൽ ഇടപെട്ടത്. നടൻ രക്ഷിത് ഷെട്ടിയുമായുള്ള നടിയുടെ മുൻകാല ബന്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ക്ലിപ്പിൽ ഉണ്ടെന്ന് പറയപ്പെടുന്നു. റെക്കോർഡിങിന്റെ ആധികാരികത വ്യക്തമായി പരിശോധിച്ചിട്ടില്ല.

തനിക്ക് കഴിഞ്ഞ എട്ട് വർഷത്തോളമായി ചില മാധ്യമങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും തെറ്റായ വിവരങ്ങൾവെച്ച്, മാനസിക പീഡനം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നേരിടേണ്ടി വരികയാണെന്ന് രശ്മിക വെളിപ്പെടുത്തി. തന്റെ പേരിൽ പുറത്തുവരുന്ന പല പരാമർശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോ പൂർണ്ണമായും കെട്ടിച്ചമച്ചതോ ആണെന്നും ഇത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നതിലേക്ക് നയിച്ചതായും നടി എക്സിൽ കുറിച്ചു.

സംഭവങ്ങൾ തനിക്ക് അവഗണിക്കാൻ കഴിയാത്ത പരിധി കടന്നുവെന്ന് രശ്മിക പറയുന്നു. ഈ സാഹചര്യം തന്റെ കുടുംബാംഗങ്ങൾക്കും പ്രിയപെട്ടവർക്കും അനാവശ്യമായ അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. ക്ലിപ്പിന്റെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമാണെന്ന് നടി വ്യക്തമാക്കി. ഇതുമായി ബന്ധപെട്ട വിവരണങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ, സ്വാധീനം ചെലുത്തുന്നവർ, വ്യക്തി ഹത്യ ചെയ്യുന്നവർ എന്നിവരോട് അവ ഉടൻ നീക്കം ചെയ്യണമെന്ന് രശ്മിക അഭ്യർത്ഥിച്ചു. പ്രസ്തുത കാര്യം ഇപ്പോഴും പ്രചരിപ്പിക്കുന്നത് തുടരുന്നവർക്ക് 24 മണിക്കൂർ സമയം നൽകിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും രശ്മിക മന്ദാന പറഞ്ഞു.

Tags:    
News Summary - Rashmika Mandanna Audio Legal Action Warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.