ഷൈൻ ടോം ചാക്കോ നായകനാകുന്ന കമൽ ചിത്രം, 'വിവേകാനന്ദൻ വൈറലാണ് '

ഭാവാത്മകമായ ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്ന സംവിധായകന്‍ കമലിന്റെ പുതിയ ചിത്രമാണ് 'വിവേകാനന്ദന്‍ വൈറലാണ്'.ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, സ്വാസിക, മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, ഇടവേള ബാബു, അനുഷാ മോഹൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്

നാലു പതിറ്റാണ്ടോളമുള്ള ചലച്ചിത്രസപര്യയില്‍ പ്രേക്ഷകര്‍ എന്നെന്നും നെഞ്ചിലേറ്റുന്ന അനേകം ചിത്രങ്ങള്‍ സമ്മാനിച്ച കമലിന്റെ പുതിയ ചിത്രവും അത്യന്തം ഹൃദയഹാരിയും രസഭരിതവുമാകുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Kamal New Movie 'vivekanandan viralanu' With Shine Tom Chacko

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.