'കാളച്ചേകോന്‍' മേയ് 27ന്

കാളപ്പൂട്ടിന്‍റെ പശ്ചാത്തലത്തില്‍ മണ്ണിന്‍റെയും മനുഷ്യമനസ്സിന്‍റെയും കഥ പറയുന്ന ചിത്രം "കാളച്ചേകോൻ" മേയ് 27ന് തിയേറ്ററിലെത്തുന്നു. കെ.എസ്. ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡോ. ഗിരീഷ് ജ്ഞാനദാസ് ആണ് നായകൻ. ആരാധ്യ സായ് നായികയാവുന്നു.

ദേവൻ, മണികണ്ഠൻ ആചാരി, സുധീർ കരമന, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ഭീമൻ രഘു, പ്രദീപ് ബാലൻ, സി.ടി. കബീർ, പ്രമോദ് കുഞ്ഞിമംഗലം, സുനിൽ പത്തായിക്കര, അഭിലാഷ്, ദേവദാസ് പല്ലശ്ശന, പ്രേമൻ, ഗീതാ വിജയൻ, ദീപ പ്രമോദ്, ശിവാനി, സൂര്യ ശിവജി, ചിത്ര, സബിത തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. 

കെ.എസ്. ഹരിഹരന്‍ തന്നെ എഴുതിയ വരികൾക്ക് ഡോ. ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര, ഡോ. ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന്‍ ഭീമൻ രഘുവും ആദ്യമായി പാട്ട് പാടി അഭിനയിക്കുന്നു. ശാന്തി മാതാ ക്രിയേഷന്‍റെ ബാനറിൽ ഡോ. ജ്ഞാന ദാസ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ടി.എസ്. ബാബു നിര്‍വ്വഹിക്കുന്നു. 

Tags:    
News Summary - Kalachekon movie release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.