'കാക്കിപ്പട' ചിത്രീകരണം ആരംഭിച്ചു

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് ആരംഭിച്ചു. എസ്.വി. പ്രൊഡക്ഷൻസിന്‍റ ബാനറിൽ ഷെജി വലിയകത്താണ് ചിത്രം നിർമ്മിക്കുന്നത്.

പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് സായുധ പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്.

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവതി എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

തിരക്കഥ - സംഭാഷണം: ഷെബി ചൗഘട്, ഷെജി വലിയകത്ത്. സംഗീതം - ജാസി ഗിഫ്റ്റ്. ഛായാഗ്രഹണം -പ്രശാന്ത് കൃഷ്ണ. കലാസംവിധാനം - സാബുറാം. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ - ഷിബു പരമേശ്വരൻ. നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ്. നിർമ്മാണ നിർവഹണം - എസ്. മുരുകൻ. പി.ആർ.ഒ -വാഴൂർ ജോസ്.

Tags:    
News Summary - kakkippada film shooting started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.