അഭിനയിക്കുമ്പോൾ ആ കാര്യം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്, അതാണ് ആമിർ ഖാന്റെ പ്രത്യേകത; തുറന്ന് പറഞ്ഞ് കജോൾ

കാജോളിനെ കേന്ദ്രകഥാപാത്രമാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാം വെങ്കി. ഡിസംബർ 9 നാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ നടൻ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഒരു ഇടവേളക്ക് ശേഷമാണ് ആമിർ ഖാനും കാജോളും ഓൺ സ്ക്രീനിൽ ഒന്നിക്കുന്നത്.

ആമിറുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന കജോൾ നടന്റെ ഏറ്റവും വലിയ പ്രത്യേകതയെ കുറിച്ച് പറയുകയാണ്. പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന നടനാണെന്നും അഭിനയത്തിൽ പ്രത്യേക രീതി കൊണ്ടുവരാതിരിക്കാൻ കഠിനമായി പരിശ്രമിക്കാറുണ്ടെന്നും നടി പറഞ്ഞു.

ആമിർ ഖാനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഇടക്ക് ഞങ്ങൾ കാണാറുണ്ട്. ഒരു നടനെന്ന നിലയിൽ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. അഭിനയത്തിൽ പ്രത്യേക സ്റ്റൈൽ കൊണ്ടു വരാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരു ടിപ്പിക്കൽ ആമിർ ഖാൻ ചിത്രം നമുക്ക്  കാണാൻ കഴിയില്ല. കൂടാതെ നടന്റേതായ  സ്ഥിരം രീതികളൊന്നും  ചിത്രത്തിലുണ്ടാകില്ലെന്നും കജോൾ വ്യക്തമാക്കി.

Tags:    
News Summary - Kajol Opens Up About Best quality of Aamir Khan as an actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.