'സ്വീഡനിൽ നിന്ന് സന്തോഷ വാർത്ത'; ജോജിക്ക്​ അന്താരാഷ്​ട്ര പുരസ്​കാരം

ഫഹദ്​ ഫാസിൽ-ദിലീഷ്​ പോത്തൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ജോജി'ക്ക്​ അന്താരാഷ്​ട്ര അംഗീകാരം. സ്വീഡൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി 'ജോജി' യെ തെരഞ്ഞെടുത്തു. ഇന്‍റർനാഷനൽ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് പുരസ്കാരം.

സ്വീഡനിൽ നിന്ന്​ സന്തോഷവാർത്ത എന്ന അടിക്കുറിപ്പോടെ പുരസ്​കാര വിവരം ഫഹദ്​ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ചിത്രത്തി​ന്‍റെ നിർമാതാക്കളായ ഭാവനാ സ്റ്റുഡിയോസും സംവിധായകൻ ദിലീഷ് പോത്തനും വാർത്ത പങ്കുവെച്ചിട്ടുണ്ട്​. 2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ജോജി തിരഞ്ഞെടുക്കപ്പെട്ടത്.

Full View

ഏപ്രിൽ ഏഴിന്​ ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി റിലീസായാണ്​ ജോജി പ്രേക്ഷകരിലേക്കെത്തിയത്​. നിരൂപക പ്രശംസക്കൊപ്പം ​േദശീയ തലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്​സാക്ഷിയും എന്നീ ചിത്രങ്ങൾക്ക്​ ശേഷം ഫഹദും സംവിധായകൻ ദിലീഷ്​ പോത്തനും ഒരുമിച്ച മൂന്നാമത്തെ ചിത്രമാണ്​ ജോജി.

ശ്യാം പുഷ്‍കരനാണ് ചിത്രത്തിന്‍റെ തിരക്കഥ. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വഹിച്ചിരിക്കുന്നത്. ഫഹദിനെ കൂടാതെ, ബാബുരാജ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ജോജി മുണ്ടക്കയം എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ്​ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്​.

Tags:    
News Summary - JOJI won Best International Feature Film Award at Swedish International Film Festival (SIFF) 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.