ജോൺ എബ്രഹാമിനെ നായകനാക്കി മലയാളിയായ ശിവം നായര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് 'ദി ഡിപ്ലോമാറ്റ്.' റിതേഷ് ഷാ എഴുതിയ ഹിന്ദി പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണിത്. ജോൺ എബ്രഹാമും സാദിയ ഖതീബും അഭിനയിച്ച ചിത്രം ഇന്ത്യ-പാകിസ്ഥാൻ ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
നയതന്ത്രത്തിന്റെ പ്രമേയങ്ങളും നയതന്ത്രജ്ഞർ നേരിടുന്ന വ്യക്തിപരമായ സംഘർഷങ്ങളുമാണ് ചിത്രം പറയുന്നത്. മാർച്ച് 14നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇസ്ലാമാബാദിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ജെ.പി സിങ്ങിന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജെ.പി സിങ്ങായാണ് ജോണ്‍ എബ്രഹാം എത്തുന്നത്.
കുമുദ് മിശ്ര, ഷരീബ് ഹാഷ്മി, രേവതി, അശ്വത് ഭട്ട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സിലൂടെ മെയ് ഒൻപതിന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.