ബിജു മേനോനും ജോജുജോർജും ഇരുവശങ്ങളിൽ; ജീത്തു ജോസഫിന്‍റെ വലതു വശത്തെ കള്ളന്‍റെ പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു മേനോനും ജോജു ജോർജും ഇരുവശങ്ങളിലുമായിട്ടുള്ളതാണ് പോസ്റ്റർ. ചിത്രത്തിന്‍റെ ഇരുവരും ഒന്നിച്ചുള്ള പോസ്റ്റർ ഇതാദ്യമാണ്.

ബിജു മേനോന്‍റെയും, ജോജു ജോർജിന്‍റെയും ജന്മദിനത്തിൽ അവരവരുടേതായ പോസ്റ്റർ ജന്മദിന സമ്മാനമായി പുറത്തുവിട്ടിരുന്നു. പൂർണമായും ഇമോഷണൽ ഡ്രാമയായി അവതരിപ്പിക്കുന്ന ചിത്രം പ്രേഷകരെ ഉദ്വേഗത്തിന്‍റെ മുൾമുനയിലൂടെ സഞ്ചരിക്കുവാൻ പ്രേരിപ്പിക്കുന്നതാണ്.

തനതായ അഭിനയ ശൈലിയിലൂടെ പ്രേഷക മനസ്സിൽ ശക്തമായ സ്വാധീനമുണ്ടാക്കിയ നടന്മാരാണിവർ. രണ്ടു പേർക്കും അഭിനയത്തിന്‍റെ മാറ്റുരക്കാൻ ലഭിച്ചിരിക്കുന്ന അവസരം കൂടിയാണ് ഈ ചിത്രം. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് ചിത്രം നിർമിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിന ജീത്തു, മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമാതാക്കൾ. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്.കെ.യു, ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും ഡിനു തോമസായിരുന്നു. സംഗീതം -വിഷ്ണു ശ്യാം. ഛായാഗ്രഹണം - സതീഷ് കുറുപ്പ്. എഡിറ്റിങ്- വിനായക്. കലാസംവിധാനം. പ്രശാന്ത് മാധവ്.

മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു. സ്റ്റിൽസ് - സബിത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് (അപ്പു),അനിൽ.ജി. നമ്പ്യാർ. പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തും. 

Tags:    
News Summary - Jeethu Joseph's valathu vashathe kallan new poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.