സിനിമയിൽ സജീവമല്ലെങ്കിലും ജയ ബച്ചൻ വാർത്തകളിൽ സ്ഥിരം സാന്നിധ്യമാണ്. നടിയുടെ പല നിലപാടുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ജയ ബച്ചൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ്. ചെറുമകൾ നവ്യ നവേലി നന്ദയുടെ പോഡ്കാസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്.
മറ്റുള്ളവർക്ക് വേണ്ടി സ്ത്രീകൾ തങ്ങളുടെ സന്തോഷം ത്യജിക്കുന്നു എന്നുള്ള നവ്യയുടെ കമന്റിന് മറുപടിയായിട്ടാണ് സംസാരിച്ചത്. ത്യാഗം എന്നുളള വാക്ക് എനിക്ക് ഇഷ്ടമല്ല. അതേസമയം തങ്ങളുടെ ഉള്ളിൽ നിന്ന് എന്തെങ്കിലും ചെയ്യുമ്പോൾ അത് ത്യാഗമാകില്ല. മറിച്ച് അത് ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യമാകും. ഞാൻ അഭിനയം നിർത്തിയപ്പോൾ എല്ലാവരും പറഞ്ഞു കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയാണ് കരിയർ ഉപേക്ഷിച്ചതെന്ന്. എന്നാൽ അങ്ങനെയല്ല, സിനിമയിൽ നിന്ന് ലഭിക്കുന്ന വേഷങ്ങളെക്കാൾ താൻ സന്തോഷവതിയായിരുന്നു.അതൊരു ത്യാഗമായിരുന്നില്ല; ജയ ബച്ചൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.