ജാനകി VS സ്റ്റേറ്റ് ഓഫ് കേരളക്ക് സെൻസർ അനുമതി നിഷേധം: സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം

തിരുവന്തപുരം: ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്‌.ഐ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്‌നമായ കടന്നു കയറ്റമാണ് സെന്‍സര്‍ ബോര്‍ഡ് നടത്തിയിട്ടുള്ളതെന്നും സങ്കുചിത രാഷ്ട്രീയ താല്‍പര്യം കുത്തിക്കയറ്റി ഇല്ലാത്ത വിഷയങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാനാണ് ഡി.വൈ.എഫ്‌.ഐ പ്രസ്താവനയിൽ പറഞ്ഞു.

പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രം 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ പരക്കെ പ്രതിഷേധമുയരുന്നുണ്ട്. ജാനകി എന്ന പേര് പുരാണത്തിലെ സീതയുടെ പേരാണെന്ന കാര്യം പറഞ്ഞാണ് ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്.

Tags:    
News Summary - Janaki VS State of Kerala gets censor approval: Suresh Gopi should clarify his stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.