ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒ.ടി.ടിയിലേക്ക്; തീയതി പുറത്ത്

 ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് തീയതി പുറത്ത്. ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം , മെയ് 24 മനോരമ മാക്സിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മനോരമ മാക്സ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയതായി നേരത്തെ റിപ്പോർട്ട് പ്രചരിച്ചിരുന്നു.

അതേസമയം ആറ് കോടി രൂപക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം വിറ്റുപോയതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. 5 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്.

ഉണ്ണി മുകുന്ദൻ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ മഹിമ നമ്പ്യാരായിരുന്നു നായിക. ജോമോളും ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

ഏപ്രിൽ 11 ന് റിലീസ് ചെയ്ത ജയ് ഗണേഷ് പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. 8.5 കോടിയാണ് ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് കളക്ഷൻ.

Tags:    
News Summary - Jai Ganesh OTT release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.