രാജ്യാന്തര മേള: നൂറ് ശതമാനം സീറ്റുകളും ഓൺലൈൻ റിസർവേഷൻ, സ്ഥിരം പ്രേക്ഷകർ പുറത്ത്

ഐ.എഫ്.എഫ്.കെയിൽ നൂറ് ശതമാനം സീറ്റുകളും ഓൺലൈൻ റിസർവേഷനുവേണ്ടി മാറ്റി​െവച്ചത് ശരിയായ നടപടിയല്ലെന്ന അഭിപ്രായം ശക്തമാകുന്നു. ജനകീയ പങ്കാളിത്തമാണ് ലോക ചലച്ചിത്രമേളകളിൽ നിന്ന് കേരളത്തി​െൻറ മേളയെ വ്യത്യസ്തമാക്കിയിരുന്നത്. ഇൗ സാഹചര്യമാണ് അധികൃതരുടെ തെറ്റായ തീരുമാനപ്രകാരം ഇല്ലാതായത്. പ്രായഭേദമന്യേ സമൂഹത്തിന്റെ നാനാ തുറകളിലുളളവർ വർഷതോറും ഒരാഴ്ച മാറ്റി ​െവച്ച് തിരുവനന്തപുരത്തെത്തുന്നതാണ് മേളയുടെ പൊലിമ.

നിലവിൽ എട്ട് മണിക്കാരംഭിക്കുന്ന റിസർവേഷനിൽ 8.01 , 8.02 ആകുമ്പോഴേക്കും ശ്രദ്ധേയമായ സിനിമകളുടെ റിസർവേഷൻ പൂർത്തിയാവുകയാണ്. ഇന്റർനെറ്റ് കണക്ഷ​െൻറ സ്പീഡ്, സാങ്കേതികമായ അറിവ്, സംഘാടക സമിതി മുതൽ വിവിധ പ്രിവിലേജ്ഡ് കാറ്റഗറികളിലേക്ക് തെരഞ്ഞെടുക്കപ്പെടൽ തുടങ്ങി പല നിലകളിൽ വിഭജനം നടക്കുകയാണെന്നാണ് ഡലിഗേറ്റുകൾക്കിടയിലെ വിമർശനം.

ഡിജിറ്റൽ ഡിവൈഡ് അടക്കമുള്ള സകല വിവേചനങ്ങൾക്കുമെതിരായ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമകളിലേറെയുമെന്നതിനാൽ സംഘാടനത്തിൽ ഏറെ ഗൗരവം വേണ്ടിയിരുന്നുവെന്ന് അധ്യാപകനും എഴുത്തുകാരനുമായ ഷിജു ആർ പറയുന്നു. പുതിയ സാഹചര്യത്തിൽ ഒരു നിശ്ചിത ശതമാനം സീറ്റ് റഷ് ലൈൻ ( തത്സമയക്കാഴ്ചക്കാർക്ക് ) മാറ്റിവെയ്ക്കുക, റിസർവേഷൻ പ്രിവിലേജ് സ്ക്രീനിങ്ങിന്റെ പതിനഞ്ചു മിനിറ്റു മുൻപേ അവസാനിപ്പിക്കുക, അൺ റിസർവ്ഡ് ക്യൂവിലുള്ളവർക്ക് 10 മിനിറ്റു മുൻപേ പ്രവേശനം അനുവദിക്കുക തുടങ്ങിയ നി​ർദേശങ്ങളാണ് ഷിജു ആർ മുന്നോട്ട് ​വെക്കുന്നത്.

നിലവിൽ സിനിമ ആരംഭിച്ചാൽ കുറെ സമയം പ്രവേശനം ലഭിക്കുന്നവരുടെ ബഹളമാണെന്നും വിമർശനമുണ്ട്. ​ഐ.എഫ്.എഫ്.കെ പോലൊരു ചലച്ചിത്ര മേളയ്ക്കിതൊരിക്കലും ആരോഗ്യകരമായ കാര്യമല്ലെന്നും ശാന്തമായ അന്തരീക്ഷത്തിൽ സിനിമ ആരംഭിക്കാനാവണമെന്നുമാണ് പൊതുവായ ആവശ്യം.   

Tags:    
News Summary - International Fair: Online reservation of 100% seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.