ഇന്ത്യൻ സിനിമയെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച നേട്ടങ്ങൾ; ഓസ്കർ നേടിയ ഇന്ത്യക്കാർ ആരൊക്കെ?

97-ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെയാണ് പ്രഖ്യാപിക്കുന്നത്. ചലച്ചിത്ര മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് നമ്മുടെ സിനിമകൾക്ക് നിരവധി അംഗീകാരങ്ങൾ ലഭിക്കാറുണ്ടെങ്കിലും ഓസ്കർ നേടുക അത്ര എളുപ്പമല്ല. ഇന്ത്യൻ സിനിമയെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച ഓസ്കർ നേട്ടങ്ങൾ പരിശോധിക്കാം.

1957-ൽ മെഹബൂബ് ഖാന്റെ 'മദർ ഇന്ത്യ' മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ നേടിയതോടെയാണ് ഓസ്കറിൽ ഇന്ത്യൻ സിനിമ ആദ്യമായി അടയാളപ്പെടുന്നത്. പിന്നീട് 'സലാം ബോംബെ', 'ലഗാൻ' തുടങ്ങിയ സിനിമകൾക്ക് മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ചു.

ഇന്ത്യയിൽ ആദ്യമായി ഓസ്കർ ലഭിക്കുന്നത് ഒരു വനിതക്കാണ്. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി'(1982)യുടെ വസ്ത്രാലങ്കാരം നിർവഹിച്ച ഭാനു ഭാനു അതൈയ്യയാണ് ഓസ്കർ ലഭിച്ച ആദ്യ ഇന്ത്യക്കാരി. 1983ലാണ് ഭാനു ഭാനു അതൈയ്യക്ക് പുരസ്കാരം ലഭിച്ചത്.

ഭാനു അതൈയ്യ

ഓസ്‌കര്‍ നേടിയ ഇന്ത്യക്കാർ

  • ഭാനു അതൈയ്യ - മികച്ച കോസ്‌റ്റ്യൂം ഡിസൈന്‍ (1983)
  • സത്യജിത് റായ് - ഹോണററി അവാര്‍ഡ് (1992)
  • റസൂല്‍ പൂക്കുട്ടി - മികച്ച സൗണ്ട് മിക്‌സിങ് (2009)
  • ഗുല്‍സാര്‍ - മികച്ച ഒറിജിനല്‍ ഗാനം (2009)
  • എ.ആര്‍. റഹ്മാന്‍ - മികച്ച ഒറിജിനല്‍ സ്‌കോര്‍, മികച്ച ഒറിജിനല്‍ ഗാനം (2009)
  • കാര്‍ത്തികി ഗോണ്‍സാല്‍വ്‌സ്‌- മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് (2023)
  • എം.എം കീരവാണി, ചന്ദ്രബോസ്‌ -മികച്ച ഒറിജിനല്‍ സോങ് (2023)

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് സത്യജിത് റായ്. 1992ൽ സത്യജിത് റായിക്ക് അക്കാദമി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയിരുന്നു. ആശുപത്രിയിൽ കഴിയുന്ന സമയത്താണ് അദ്ദേഹത്തിന് അവാർഡ് ലഭിക്കുന്നത്. അതിനാൽ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാനായില്ല.

സത്യജിത് റായ്

സ്ലംഡോഗ് മില്ല്യണർ എന്ന ചിത്രത്തിന്‍റെ സൗണ്ട് മിക്സിങ്ങിനാണ് റസൂൽ പൂക്കുട്ടി അവാർഡ് നേടിയത്. ഓസ്കർ നേടുന്ന ആദ്യ മലയാളി കൂടിയാണദ്ദേഹം. 2009-ലായിരുന്നു പുരസ്കാരം ലഭിച്ചത്. ഇതേ വർഷം തന്നെയാണ് എ.ആർ റഹ്മാനും അവാർഡ് നേടുന്നത്.ഇതോടെ രണ്ട് ഓസ്‌കാറുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരനായി റഹ്മാൻ.

എ.ആർ.റഹ്മാൻ, റസൂൽ പൂക്കുട്ടി

ബോളിവുഡിലെ മികച്ച ഗാനരചയ്താവായ ഗുൾസറിനും അതേ വർഷം അവാർഡ് ലഭിച്ചു. ബെസ്റ്റ് ഒറിജിനൽ സോങ് എന്ന കാറ്റഗറിയിൽ ആയിരുന്നു അവാർഡ്.

ഗുൾസർ

പിന്നീട് 2023ൽ ഇന്ത്യൻ ചിത്രമായ ദി എലഫെന്റ് വിസ്‌പേഴ്സ് മികച്ച ഡോക്യൂമെന്ററി അവാർഡ് നേടി. കാർത്തിക്കി ഗോൻസാൽവെസ്, ഗുനീത് മോംഗ എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.

കാർത്തിക്കി ഗോൻസാൽവെസ്, ഗുനീത് മോംഗ

ഒറിജിനൽ സോങ് വിഭാഗത്തിൽ ആർ.ആർ. ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് എം.എം കീരവാണിക്കും ചന്ദ്രബോസിനും പുരസ്കാരം ലഭിച്ചു.

 ചന്ദ്രബോസ്, എം.എം കീരവാണി

2016ൽ രാഹുൽ താക്കൂർ, ഇന്ത്യൻ-അമേരിക്കൻ ടെക്നീഷ്യനായ കോട്ടലാംഗോ ലിയോൺ എന്നിവരും, 2018ൽ വികാസ് സതയേയും ടെക്നിക്കൽ അച്ചീവ്മെന്‍റിന് അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 

Tags:    
News Summary - Indian Oscar winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.