സിനിമയുടെ ക്രൗഡ് ഫണ്ടിങ്ങിന് തുടക്കം കുറിച്ച് സംവിധായകരുടെ മാതാക്കൾ ചേർന്ന് ചേരമാൻ ജുമാ മസ്ജിദ് പ്രസിഡന്‍റ് ഡോ. പി.എ. മുഹമ്മദ് സഈദിൽ നിന്ന് ആദ്യ തുക ഏറ്റുവാങ്ങുന്നു
കൊടുങ്ങല്ലൂർ: സവർണ സംവരണം പ്രമേയമാകുന്ന ജനകീയ സിനിമയുടെ ക്രൗഡ് ഫണ്ടിങ് ഉദ്ഘാടനം കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് അങ്കണത്തിൽ നടന്നു. ചിത്രത്തിന്‍റെ സംവിധായകരായ എ.പി. പ്രശാന്ത്, തൻവിൻ എന്നിവരുടെ അമ്മമാർ ചേർന്ന് ചേരമാൻ മഹല്ല് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദിൽ നിന്നും ആദ്യ ഫണ്ട് ഏറ്റുവാങ്ങി.
കെ.പി.എം.സ്. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എ. അജയഘോഷ്, കോട്ടപ്പുറം രൂപതയുടെ ഭാഗമായ കിഡ്സ് കാമ്പസ് ഡയറക്ടർ ഫാ. പോൾ തോമസ്, ഇമാം ഡോ. സലീം നദ് വി വെളിയമ്പ്ര, അഖില കേരള ധീവര യുവജ ജന സഭ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ഷാജു തലാശേരി, ശീനാരായണ മതസംഘം ചെയർമാൻ എസ്. സുവർണ്ണ കുമാർ, ആക്ടിവിസ്റ്റ് സുദേഷ് എം. രഘു, വനിതാ ലീഗ് ജില്ല സെക്രട്ടറി അഡ്വ. നഫീസ തുടങ്ങിയ സാമൂഹിക രാഷ്ട്രീയ സിനിമാ രംഗത്ത് നിന്നുള്ളവർ പങ്കെടുത്തു.
കൊടുംക്രൂരതയായ സവർണ സംവരണം നടപ്പിലാക്കിയ ഈ കാലഘട്ടത്തിൽ ദലിത്, പിന്നോക്ക മുസ്ലിം കൂട്ടായ്മ ശക്തി പ്പെടേണ്ടത് അനിവാര്യതയാണെന്നും അതിന് വേണ്ടിയുള്ള സർഗാത്മക പോരാട്ടത്തിന്റെ ഭാഗമായിരിക്കും ഈ സിനിമയെന്നും സംവിധായകൻ പ്രശാന്ത് കൂടിച്ചേരലിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.