ഐ.എഫ്‌.എഫ്‌.കെ: ‘തന്തപ്പേരും’, ‘ഇഫ് ഓണ്‍ എ വിന്റേഴ്‌സ് നൈറ്റും’ മത്സര വിഭാഗത്തിൽ

തിരുവനന്തപുരം: ഡിസംബർ 12 മുതല്‍ 19 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐ.എഫ്​.എഫ്​.കെ) ഡെലിഗേറ്റ്‌ രജിസ്‌ട്രേഷൻ തുടങ്ങി. ആദ്യ ദിനത്തിൽ 5,000ത്തിലധികം പേരാണ്​ രജിസ്‌റ്റർ ചെയ്തത്​.

മേളയിൽ ‘ഇന്ത്യന്‍ സിനിമ ഇന്ന്’ വിഭാഗത്തില്‍ ഏഴു സിനിമകളാണുള്ളത്‌. ദേശീയ പുരസ്‌കാര ജേതാവ് സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍’ ആണ് ഈ വിഭാഗത്തിലെ ഏക മലയാള ചിത്രം. കന്നഡ ചിത്രം അമ്മാങ്​ ഹീല്‍ബെഡാ (ഡോണ്ട് ടെല്‍ മദര്‍), ഹിന്ദി ചിത്രങ്ങളായ ലാപ്റ്റീന്‍, ഫുള്‍ പ്ലേറ്റ്, അലാവ്, സോങ്​സ് ഓഫ് ഫര്‍ഗോട്ടണ്‍ ട്രീസ്, ബംഗാളി ചിത്രം മൊറിചിക (മിറാജ്) എന്നിവയാണ് മറ്റു സിനിമകൾ.

അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ രണ്ട്‌ മലയാള സിനിമകൾ ഉൾപ്പെടെ 14 ചിത്രങ്ങളാണുള്ളത്. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’, സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇഫ് ഓണ്‍ എ വിന്റേഴ്‌സ് നൈറ്റ്’ എന്നിവയാണ് മലയാള ചിത്രങ്ങൾ. അഞ്ച് സ്പാനിഷ് ചിത്രങ്ങളും ഈ വിഭാഗത്തിലുണ്ട്.

ബിഫോര്‍ ദി ബോഡി, ക്യൂര്‍പോ സിലെസ്റ്റ്, ഹൈഡ്ര, കിസ്സിങ്​ ബഗ്, ദി കറണ്ട്‌സ് എന്നിവയാണ് സ്പാനിഷ് ചിത്രങ്ങള്‍. റഷ്യന്‍ ചിത്രമായ ‘ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റ്’, അഫ്ഗാന്‍ പേര്‍ഷ്യന്‍ ചിത്രമായ ‘സിനിമാ ജസിറ’, ബംഗാളി ചിത്രം ‘ഷാഡോ ബോക്‌സ്’, ഖസാക്കി ചിത്രം ‘ദി എലീസ്യന്‍ ഫീല്‍ഡ്’, അറബ് ചിത്രം ‘ദി സെറ്റില്‍മെന്റ്’, ജാപ്പനീസ് ചിത്രം ‘ടു സീസണ്‍സ്, ടു സ്‌ട്രെയ്‌ഞ്ചേഴ്‌സ്’, ചൈനീസ് ചിത്രം ‘യെന്‍ ആന്‍ഡ് ഐ-ലീ’ എന്നിവയും അന്താരാഷ്ട്ര മത്സര വിഭാഗത്തിലുണ്ട്.

‘മലയാളം സിനിമ ഇന്നി’ൽ സമസ്താ ലോക, അംബ്രോസിയ, കാത്തിരിപ്പ്, ചാവുകല്യാണം, മോഹം, എബ്ബ്, പെണ്ണും പൊറാട്ടും, ഒരു അപസാരക കഥ, അന്യരുടെ ആകാശങ്ങള്‍, ആദി സ്‌നേഹത്തിന്റെ വിരുന്നുമേശ, ശവപ്പെട്ടി, ശേഷിപ്പ് തുടങ്ങിയ 12 സിനിമകളാണ് ഉള്‍പ്പെടുത്തിയത്.

Tags:    
News Summary - IFFK: Details of competition films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.