'ഐ ആം ഗെയിം'; നഹാസ് ഹിദായത്തിന്റെ പുതിയ ചിത്രത്തിൽ ദുൽഖറിന്റെ വില്ലനായി പെപ്പെ?

ദുൽഖർ സൽമാൻ - നഹാസ് ഹിദായത്ത് ചിത്രമായ ഐ ആം ഗെയിമിൽ പ്രധാനവേഷത്തിൽ ആന്റണി വർഗ്ഗീസ് പെപ്പെയും. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ ഇൻസ്റ്റാഗ്രാം വഴി പെപ്പെ തന്നെ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ പെപ്പെ വില്ലൻ വേഷത്തിലാകും എത്തുകയെന്ന റിപ്പോർട്ടുകളുണ്ട്. ദുൽഖർ സൽമാനാണ് ചിത്രത്തിൻറെ നിർമ്മാണം.

ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേർന്നാണ്‌ സംഭാഷണം. ചമൻ ചാക്കോയാണ് എഡിറ്റിങ്.

മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസോ. ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ , ഗാനരചന: മനു മഞ്ജിത്ത് -വിനായക് ശശികുമാർ.

2023-ൽ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയാണ് ദുർഖറിന്റേതായി അവസാനം തിയറ്ററിലെത്തിയ മലയാള ചിത്രം. ചിത്രത്തിന് പ്രതീക്ഷിച്ച ജനപ്രീതി കിട്ടിയില്ല. ഇതിനു ശേഷം മലയാളത്തിലേക്കുള്ള ദുൽഖറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാകും ഐ ആം ഗെയിം. വെങ്കി അറ്റ്‌ലൂരിസംവിധാനം ചെയ്ത ലക്കി ഭാസ്കറാണ് അവസാനം പുറത്തിറങ്ങിയ ദുൽഖർ ചിത്രം. ആഗോളതലത്തിൽ 110 കോടിയോളം ഗ്രോസ് കളക്ഷൻ നേടി താരത്തിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം മാറിയിരുന്നു.

Tags:    
News Summary - 'I Am Game'; Will Pepe be Dulquer's villain in Nahas Hidayat's new film?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.