വായക്കോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂദനൻ നിർമിച്ച് രാജു ചന്ദ്ര കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത 'ഐ ആം എ ഫാദർ' ഡിസംബർ 9ന് തീയറ്ററുകളിലെത്തുന്നു. പ്ലാൻ 3 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സഹ നിർമ്മാണം. സംവിധായകൻ തന്നെയാണ് ഗാനരചനയും ഛായാഗ്രഹണവും നിർവഹിച്ചത്.
തമിഴ് സംവിധായകൻ സാമിയുടെ അക്കകുരുവിയിലൂടെ പ്രധാന വേഷത്തിലെത്തിയ മഹീൻ, തൊണ്ടി മുതലും ദൃക്സാക്ഷിയും സിനിമയിലൂടെ പ്രശസ്തനായ മധുസൂദനൻ, അക്ഷര രാജ്, അനുപമ, സാമി എന്നിവർക്ക് പുറമെ ഇൻഷാ, ആശ്വന്ത്, റോജി മാത്യു, സുരേഷ് മോഹൻ, വിഷ്ണു വീരഭദ്രൻ, രഞ്ജൻ ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു.
ഇതിനോടകം നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 10 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചിത്രത്തിൽ കണ്ണൂരിന്റെ കടലോര ഭംഗി ആസ്വദിക്കാനാകും.
കോ പ്രൊഡ്യൂസർ - രാജു ചന്ദ്ര, സഹസംവിധാനം - ബിനു ബാലൻ, എഡിറ്റിങ് - താഹിർ ഹംസ, മ്യൂസിക് - നവ്നീത്, ആർട്ട് - വിനോദ് കുമാർ, കോസ്റ്റ്യും - വസന്തൻ, ഗാനരചന - രാജു ചന്ദ്ര, മേക്കപ്പ് - പിയൂഷ് പുരുഷു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസാർ മുഹമ്മദ്, പി.ആർ.ഒ - പി. ശിവപ്രസാദ് തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.