'ഹൃദയപൂർവം' ഒ.ടി.ടിയിലേക്ക്; എപ്പോൾ എവിടെ കാണാം

നീണ്ട ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് ഹൃദയപൂർവം. ആഗസ്റ്റ് 28ന് റിലീസായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രം ഒ.ടി.ടി.യിൽ എത്താൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.

ആദ്യ രണ്ടാഴ്ചകളിൽ ചിത്രം ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ആഴ്ചയിൽ ചിത്രം 20 കോടി രൂപ നേടി. രണ്ടാം ആഴ്ചയിൽ 13.4 കോടിയും മൂന്നാം ആഴ്ചയിൽ 4.52 കോടിയും നേടി. പുറത്തിറങ്ങിയ 23ാം ദിവസം, ചിത്രത്തിന്‍റെ ആഭ്യന്തര കലക്ഷൻ 24 ലക്ഷമായിരുന്നു. ഇതോടെ ഹൃദയപൂർവത്തിന്റെ മൊത്തം കലക്ഷൻ 38.16 കോടി രൂപയായി.

മാളവിക മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമാണം. അഖില്‍ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു.

ഗാനങ്ങൾ - മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ. സംഗീതം - ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം - പ്രശാന്ത് മാധവ്. മേക്കപ്പ് -പാണ്ഡ്യൻ.കോസ്റ്റ്യം - ഡിസൈൻ-സമീര സനീഷ് . മുഖ്യ സംവിധാന സഹായി - അനൂപ് സത്യൻ. സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരി. സ്റ്റിൽസ് - അമൽ.കെ.സദർ. ഫിനാൻസ് കൺട്രോളർ - മനോഹരൻ.കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ - എക്സിക്കുട്ടിവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്. 

Tags:    
News Summary - Hridayapoorvam OTT release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.