ലോസ് ആഞ്ചലസ്: ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാൻ (94) അന്തരിച്ചു. ഏഴ് പതിറ്റാണ്ടിലേറെക്കാലം സിനിമാരംഗത്തെ നിറസാന്നിധ്യമായിരുന്നു ക്ലോറിസ് ലീച്ച്മാൻ വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കാലിഫോർണയയിലെ വസതിയിലായിരുന്നു അന്ത്യം.
1971ൽ ദ ലാസ്റ്റ് പിക്ചർ ഷോയിലെ അഭിനയത്തിന് സഹനടിക്കുള്ള ഓസ്കർ പുരസ്കാരവും ബാഫ്ത പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ക്ലോറിസിന്റെ ആദ്യചിത്രം 1947 ൽ പുറത്തിറങ്ങിയ കാർനേജി ഹാൾ ആണ്. കിസ് മി ഡെഡ്ലി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. ദ ലാസ്റ്റ് പിക്ചർ ഷോ, യെസ്റ്റർഡേ, എ ട്രോൾ ഇൻ സെൻട്രൽ പാർക്ക്, നൗ ആന്റ് ദെൻ, സ്പാഗ്ലിഷ്, എക്സ്പെക്ടിങ് മേരി, യു എഗൈൻ, ദ വിമൺ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ.
എട്ട് പ്രൈംടൈം എമ്മി പുരസ്കാരവും ഒരു ഡേ ടൈം എമ്മി പുരസ്കാരവും ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരവും സ്വന്തമാക്കിയിട്ടുണ്ട് ക്ലോറിസ്. ഹൈ ഹോളിഡേയാണ് അവസാനമായി വേഷമിട്ട ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.