ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന്​; 'താണ്ഡവി'നെതിരെയും ട്വിറ്ററിൽ ബഹിഷ്​കരണ ആഹ്വാനം

മുംബൈ: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന്​ ആരോപിച്ച്​ ആമസോൺ പ്രൈം വെബ്​ ഷോയായ 'താണ്ഡവി'നെതിരെ ട്വിറ്ററിൽ ബഹിഷ്​കരണ ആഹ്വാനം. അലി അബ്ബാസ്​ സഫർ സംവിധാനം ചെയ്യുന്ന 'താണ്ഡവ്​' ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ വിജയകരമായി മുന്നേറു​േമ്പാഴാണ്​ വിവാദം.

നടനായ മുഹമ്മദ്​ സീഷൻ അയ്യൂബ്​ സ്​റ്റേജ്​ പെർഫോമറായി എത്തിയ സീനിൽ ശിവനോട്​ സാദൃശ്യം തോന്നുന്ന രീതിയിൽ വേഷം ധരിച്ചുവെന്നും 'ആസാദി.. എന്താ....?' എന്ന ഡയലോഗ്​ പറഞ്ഞുവെന്നുമാണ്​ ആരോപണം. ഈ സീൻ ഹിന്ദു ദൈവങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും കളിയാക്കാൻ ഉപയോഗിച്ചുവെന്നും പറയുന്നു. സംഘ്​പരിവാർ ​​െ​പ്രാഫൈലുകളിലാണ്​ പ്രതിഷേധം ശക്തം.

സീനിൽ അഭി​നയിച്ച അയ്യൂബ്​ സി.എ.എ പ്രതിഷേധത്തിൽ പ​ങ്കെടുത്തുവെന്നും കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ചുവെന്നും ഇവർ പറയുന്നു. താണ്ഡവിന്​ പുറമെ ആമസോൺ പ്രൈമിനെയും ബഹിഷ്​കരിക്കാൻ ഇവർ ആഹ്വാനം ​ചെയ്യുന്നുണ്ട്​.

വെള്ളിയാഴ്ചയാണ്​ ആമസോൺ പ്രൈമിൽ താണ്ഡവ്​ റിലീസ്​ ചെയ്​തത്​. സെയ്​ഫ്​ അലി ഖാൻ ഉൾപ്പെടെ പ്രമുഖ താരങ്ങൾ വെബ്​ ഷോയിൽ എത്തുന്നുണ്ട്​. രാഷ്​ട്രീയക്കാരന്‍റെ വേഷത്തിലാണ്​ സെയ്​ഫ്​ അലി ഖാൻ എത്തുന്നത്​. വിദ്യാർഥി നേതാവിന്‍റെ വേഷമാണ്​ അയ്യൂബ്​ കൈകാര്യം ചെയ്യുന്നത്​.




Tags:    
News Summary - Hashtag Boycott Tandav Trends on Twitter for Allegedly Mocking Hindu Gods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.