ദേശീയ പുരസ്കാരങ്ങൾ ചലച്ചിത്ര അക്കാദമി ചെയർമാനുള്ള പാഠം -ഹരീഷ് പേരടി

ദേശീയ ചലച്ചിത്ര അവാർഡുകൾ ചലച്ചിത്ര അക്കാദമി ചെയർമാനുള്ള പാഠമാണെന്ന് നടൻ ഹരീഷ് പേരടി. സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠമാണിതെന്നും ഹരീഷ് പറ‍യുന്നു.

ഫേസ്ബുക്ക് കുറിപ്പിലാണ് നടന്‍റെ വിമർശനം. സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാർഡിന്റെ സൗന്ദര്യമാണ്. അഭിപ്രായ വിത്യാസങ്ങളുടെ പേരിൽ കലാകാരനെ വിലക്കുന്ന, ഇടതുപക്ഷ സാംസ്കാരിക വിരുദ്ധരായ സംഘടനകൾക്കുള്ള, സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം. കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത, അയ്യപ്പനും കോശിയുടെ നിർമ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുള്ള പാഠമാണെന്നും ഹരീഷ് വിമർശിച്ചു.

ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:

സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാർഡിന്റെ സൗന്ദര്യമാണ്..കക്ഷി രാഷ്ട്രീയ മൂട് താങ്ങികൾക്ക് മാത്രമല്ലാതെ..രാഷ്ട്രീയം നോക്കാതെ..കലയുടെ കഴിവുകൾക്കുള്ള..യഥാർത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം..അഭിപ്രായ വിത്യാസങ്ങളുടെ പേരിൽ കലാകാരനെ വിലക്കുന്ന..ഇടതുപക്ഷ സാംസ്കാരിക വിരുദ്ധരായ സംഘടനകൾക്കുള്ള..സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം... കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത..അയ്യപ്പനും കോശിയുടെ നിർമ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുള്ള പാഠം...എതിർ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന,അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്മ്യൂണിസ്റ്റ്ക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കൻമാർക്കുള്ള പാഠം....ദേശീയ ജൂറിക്ക് മനുഷ്യ സലാം ...കലാസലാം...

Full View

Tags:    
News Summary - Hareesh Peradi criticize kerala chalachitra academy chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.