നടി ഹൻസിക വിവാഹിതയാവുന്നു. ഇന്ത്യ ടിവിയാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഈ വർഷം ഡിസംബറിൽ ജയ്പൂരിൽ വെച്ചാകും വിവാഹം. എന്നാൽ വരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ജയ്പൂരിലെ 450 വർഷം പഴക്കമുള്ള കൊട്ടരത്തിൽ വെച്ചാണ് വിവാഹം നടക്കുക. കൊട്ടാരത്തിൽ താരവിവാഹത്തിനുള്ള തയാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. അതേസമയം വിവാഹത്തെ കുറിച്ച് നടിയോ അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.
ബാലതാരമായി മിനിസ്ക്രീനിലൂടെ കരിയർ ആരംഭിച്ച ഹാൻസിക ഹൃത്വിക് റോഷൻ ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത് തമിഴിലും തെലുങ്കിലും നടി സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.