സിനിമക്ക് വേണ്ടി വളർച്ചാ ഹോർമോൺ കുത്തിവെച്ചോ; പ്രതികരിച്ച് ഹൻസിക

ബാലതാരമായിട്ടാണ് ഹൻസിക കാമറക്ക് മുന്നിൽ എത്തുന്നത്. ദൂരദർശനിലെ ഷക്ക ലക്ക ബൂംബൂം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വെളളിത്തിരയിൽ  ചുവട് വയ്ക്കുന്നത്. പിന്നീട് ഹൃത്വിക് റോഷൻ നായകനായെത്തിയ കോയി മിൽ​ഗയ എന്ന ചിത്രത്തിലും ഹൻസിക ബാലതാരമായെത്തി. പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ഹൻസിക. മലയാളത്തിലും നടി അഭിനയിച്ചിട്ടുണ്ട്. 

സിനിമയിൽ നായികയായി ചുവട് വെച്ചതിന് പിന്നാലെ ഹൻസികയെ തേടി നിരവധി വിവാദങ്ങൾ എത്തിയിരുന്നു. അതിൽ ഏറ്റവും ചർച്ചയായത് വളർച്ചാ ഹോർമോൺ കുത്തിവെച്ചുവെന്നതാണ്. അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് നടി. വിവാഹ വിഡിയോയായ ഹൻസികാസ് ലവ് ഷാദി ഡ്രാമയിലാണ് ഇക്കാര്യം പറഞ്ഞത്. അമ്മ മോന മോട്വാനിയും ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നു.

'എനിക്ക് വെറും 21 വയസ് മാത്രമുളളപ്പോഴാണ് ഇത്തരത്തിലുള്ള വാർത്ത പ്രചരിച്ചത്. ഇത് അമ്മയെ ഏറെ വിഷമിപ്പിച്ചിരുന്നു. ഞാൻ അന്ന് ഹോർമോൺ കുത്തി വെച്ചിരുന്നെങ്കിൽ ഇന്നും അത് ചെയ്യില്ലേ'- ഹാൻസിക ചോദിക്കുന്നു.

'വിഡിയോയിൽ അമ്മയും ഇതിനെ കുറിച്ച് പ്രതികരിക്കുന്നുണ്ട്. ഞാൻ അന്ന് അങ്ങനെ ചെയ്തിരുന്നുവെങ്കിൽ  ഇന്ന്  കോടീശ്വരി‍യായേനെ. അന്ന് പുറത്ത്  വന്ന വാർത്തകളൊക്കെ ഞെട്ടിക്കുന്നതായിരുന്നു. ഞങ്ങൾ പഞ്ചാബികളാണ്'- ഹന്‍സികയുടെ അമ്മ പറഞ്ഞു.


Tags:    
News Summary - Hansika Motwani breaks silence on allegations of taking hormonal injections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.