വിരാട് കോഹ്‍ലിയെ അതിശയിപ്പിച്ച തെലുങ്ക് താരം ആരാണെന്ന് അറിയാമോ!

ഇന്ത്യയിൽ മാത്രമല്ല രാജ്യത്തിന് പുറത്തും ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‍ലി. പരസ്യ ചിത്രങ്ങളിലും താരം സജീവമാണ്. എന്നാൽ തനിക്ക് സിനിമയിൽ താൽപര്യമില്ലെന്ന് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് തന്റെ പ്രിയപ്പെട്ട ടോളിവുഡ് താരത്തെക്കുറിച്ചുള്ള കോഹ്‍ലിയുടെ വാക്കുകളാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്നെ അത്ഭുതപ്പെടുത്തിയ അഭിനേതാവിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ജൂനിയർ എൻ.ടി.ആർ ആണ് കോഹ്‍ലിയുടെ പ്രിയപ്പെട്ട തെലുങ്ക് താരം. ഏറ്റവും അടുത്ത സുഹൃത്താണെന്നും നടന്റെ ആർ.ആർ.ആറിലെ പ്രകടനം വിവരിക്കാൻ വാക്കുകളില്ലെന്നും അഭിമുഖത്തിൽ പറഞ്ഞു.

'ജൂനിയർ എൻ.ടി.ആർ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹം വളരെ മികച്ച അഭിനേതാവാണ്. ആർ.ആർ. ആറിലെ പ്രകടനം വിവരിക്കാൻ വാക്കുകൾ മതിയാവില്ല. അത്രക്ക് മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഓസ്കർ നേട്ടത്തിൽ ആർ.ആർ.ആർ എത്തിയപ്പോൾ 'നാട്ടു, നാട്ടു' ചെയ്തുകൊണ്ട് ഞാൻ എന്റെ സന്തോഷം പ്രകടിപ്പിച്ചത്'- വിരാട് കോഹ്‍ലി പറഞ്ഞു.

ക്രിക്കറ്റ് കരിയറിൽ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്‍ലി. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് കോഹ്‍ലിക്കാണ്. ഇത് രണ്ടാം തവണയാണ് ഓറഞ്ച് ക്യാപ് താരത്തെ തേടി എത്തുന്നത്. 

ആർ. ആർ.ആറിന് ശേഷം മികച്ച ചിത്രങ്ങളാണ് ജൂനിയർ. എൻ.ടി.ആറിനെ തേടിയെത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവരെയാണ് നടന്റെ ഏറ്റവും പുതിയ ചിത്രം.ബോളിവുഡ് താരം ജാൻവി കപൂറാണ് നായിക. സെയ്ഫ് അലിഖാനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2024 ഒക്ടോബർ 10ന് തിയറ്ററിലെത്തും.

ബോളിവുഡിലും ചുവടുവെക്കാൻ ഒരുങ്ങുകയാണ്. ഹൃത്വിക് റോഷന്റെ വാർ രണ്ടിലൂടൊണ് അരങ്ങേറ്റം. സ്‌പൈ-ത്രില്ലര്‍ ചിത്രം ഒരുക്കുന്നത് അയാൻ മുഖർജിയാണ്. കിയാര അദ്വാനിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.2025ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചിത്രം തിയറ്ററുകളിലെത്തും. 

Tags:    
News Summary - Guess who? Virat Kohli’s favorite Tollywood star unveiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.