നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് കല്യാൺ. സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യുന്ന 'ഒജി' ആണ് ഇനി പുറത്തിറങ്ങാനുള്ള പവൻ കല്യാൺ ചിത്രം. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്.
രണ്ട് വര്‍ഷം മുമ്പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഒജി. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി. ഈ വര്‍ഷം സെപ്തംബര്‍ 25 ന് ചിത്രം തിയറ്ററിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ആര്‍.ആര്‍.ആര്‍ നിർമിച്ച ഡി.വി.വി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിർമിക്കുന്നത്.
ഒജിയില്‍ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി നെഗറ്റീവ് റോളിൽ എത്തുന്നുണ്ട്. പ്രിയങ്ക മോഹൻ ആണ് നായിക. രവി കെ ചന്ദ്രൻ ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിൽ പ്രകാശ് രാജും, അര്‍ജുൻ ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡി.വി.വി ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്. അതേസമയം ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമായ ഹര ഹര വീര മല്ലു ആണ് ഇനി പുറത്തിറങ്ങാനുള്ള പവൻ കല്യാൺ ചിത്രം. ജൂണ്‍ 16ന് ചിത്രം തിയറ്ററിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.