2014 ൽ പുറത്ത് ഇറങ്ങിയ ജിഗർതാണ്ടയുടെ രണ്ടാംഭാഗവുമായി കാർത്തിക് സുബ്ബരാജ് എത്തുന്നു. ജിഗർതാണ്ട ഡബിൾ എക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ എസ് ജെ സൂര്യ, രാഘവ ലോറൻസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ സജയനാണ് നടി.
ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പുറത്തു വിട്ട ടീസർ സോഷ്യൽ മീഡിയയിൽ വൈറലാണ്. എസ് ജെ സൂര്യ, രാഘവ ലോറൻസ് എന്നിവരാണ് ടീസറിൽ ഉള്ളത്. ജിഗർതാണ്ടയുടെ ഏറെ പ്രശസ്തമായ സന്തോഷ് നാരായണന്റെ തീം മ്യൂസിക്കിന്റെ അകമ്പടിയോടെ ഇറങ്ങിയ ടീസർ ഒരു മാസ്സ് സിനിമയുടെ എല്ലാ രസവും പകരുന്നതാണ്.
കാർത്തിക്ക് സുബ്ബരാജ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം നിർമിക്കുന്നത് : കാർത്തികേയൻ സന്താനം & കതിരേശനും ചേർന്നാണ്.സംഗീതം : സന്തോഷ് നാരായണൻ, ഛയാഗ്രഹണം: എസ് തിരുനാവുകരസു, എഡിറ്റിംഗ് : ഷാഫിഖ് മൊഹമ്മദ് അലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.