നായത്ത് ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പരീത് എൻ.എസ് നിർമ്മിക്കുന്ന സിനിമയാണ് 'ചന്ദ്രികവിലാസം 102'. ഗീത പ്രഭാകർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. തോമസ് മാളക്കാരൻ രചന നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മുരളീകൃഷ്ണയാണ്. ചന്ദ്രൻ എന്ന ഗുണ്ട ഒരു ലോഡ്ജിന്‍റെ ഉടമസ്ഥൻ ആകുന്നതും ചന്ദ്രവിലാസം എന്ന ലോഡ്ജിനെ മാത്രം ആശ്രയിച്ച് കഴിയുന്ന അയാളുടെ ജീവിതത്തിൽ രണ്ടു സ്ത്രീകൾ ചെലുത്തുന്ന സ്വാധീനവുമാണ് ചിത്രത്തിന്‍റെ പ്രമേയം.
സാജു നവോദയ, സാജൻ പള്ളുരുത്തി, ബിനു അടിമാലി, ശിവജി ഗുരുവായൂർ, പൊന്നമ്മ ബാബു തുടങ്ങിവർ അഭിനയിക്കുന്നു. ഹംസ കുന്നത്തേരി ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നു. അഫ്സൽ ആണ് ആലാപനം. മേക്കപ്പ്-ഷിനു ഓറഞ്ച്, രഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് മോളിക്കൻ, സംഘട്ടനം-ശങ്കർ, പൈലറ്റ് സൗണ്ട് റെക്കോർഡിങ്-നിതിൻ ബി. മോളിക്കൻ, വസ്ത്രാലങ്കാരം-അശ്വതി ഗിരീഷ്, ദീപു. പ്രൊഡക്ഷൻ കൺട്രോളർ-സൈജു വാതുക്കോടത്ത്, പ്രൊഡക്ഷൻ മാനേജർ-ആഷിഖ്,അനിൽ അയ്യപ്പൻ, പി.ആർ.ഒ-എം.കെ. ഷെജിൻ ആലപ്പുഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.