'അമ്മയെ ലൈം​ഗിക തൊഴിലാളിയാക്കി'; ആലിയ ഭട്ട് ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് 'ഗംഗുഭായ്' കുടുംബം

മുംബൈ: ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം 'ഗംഗുഭായ് കത്യവാഡി'ക്കെതിരെ ഗംഗുഭായിയുടെ കുടുംബം രം​ഗത്ത്. തങ്ങളുടെ അമ്മയെ മോശമായി ചിത്രീകരിച്ച ബൻസാലി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് കുടുംബം പരാതി നൽകി. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സഞ്ജയ് ലീല ബൻസാലി ചിത്രം ഒരുക്കുന്നത്.

ഗം​ഗുഭായിയുടെ വളർത്തു മകൻ ബാബു റാവോജിയും കൊച്ചുമകൾ ഭാരതിയുമാണ് ചിത്രത്തിനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. അമ്മയെ ഒരു ലൈം​ഗിക തൊഴിലാളിയായി ചിത്രീകരിച്ചുവെന്നും ജനങ്ങൾ അമ്മയെക്കുറിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നുവെന്നും പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ ആദ്യ പ്രൊമോ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഗംഗുഭായിയുടെ കുടുംബം മുംബൈ കോടതിയെ സമീപിച്ചത്. സംവിധായകൻ സഞ്ജയ് ലീല ബൻസാലി, ആലിയ ഭട്ട്, ഹുസൈൻ സെയ്ദി എന്നിവർക്കെതിരെ കോടതി സമൻസ് അയച്ചു. സിനിമക്കെതിരായ നടപടികൾക്ക് ബോംബെ ഹൈകോടതി ഇടക്കാല സ്റ്റേ നൽകുകയായിരുന്നു.

വേശ്യകളുടെ അവകാശങ്ങൾക്കായി പോരാടിയ സാമൂഹിക പ്രവർത്തകയായ സ്ത്രീയാണ് ഗംഗുഭായിയെന്ന് അഭിഭാഷകൻ നരേന്ദ്ര ദുബെ വാദിച്ചു. ജവഹർലാൽ നെഹ്‌റു, മൊറാർജി ദേശായി, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ തെരഞ്ഞെടുപ്പ് കാലത്ത് അവരുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറ‍യുന്നു.

മാഫിയ ക്വീൻ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ചിത്രം ഈ മാസം 25ന് തീയറ്ററുകളിലെത്തും. ശന്തനു മഹേശ്വരി, അജയ് ദേവ്ഗൺ, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാൻ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

Tags:    
News Summary - Gangubai Kathiawadi's family seeks stay on release of Sanjay Leela Bhansali, Alia Bhatt's movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.