അ​ബ്​​ദു​ൽ സ​മ​ദും ആ​ർ.​ജെ സൂ​ര​ജും

പ്രീസ്റ്റ് മുതൽ ഭീഷ്മ വരെ

മലയാള സിനിമകൾ ഗൾഫിലേക്ക് ചേക്കേറിയിട്ട് കാലം കുറേയായി. എന്നാൽ, ഗൾഫിലെ തീയറ്ററുകളിൽ ചുവടുറപ്പിച്ച് തുടങ്ങിയത് അടുത്തകാലത്താണ്. കോവിഡ് എത്തിയതോടെ ഈ ചുവട് പിഴച്ചിരുന്നെങ്കിലും വീണ്ടും ഗൾഫിൽ മലയാള സിനിമ താളം വീണ്ടെടുത്തിരിക്കുന്നു. ഇതിന്‍റെ ഏറ്റവും മികച്ച തെളിവാണ് ഒടുവിൽ റിലീസ് ചെയ്ത മമ്മൂട്ടിയുടെ ഭീഷ്മപർവം. കേരളത്തിലേതിന് സമാനമായി ഗൾഫിൽ മാത്രം 150ഓളം തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ചതാവട്ടെ, മലയാളികളുടെ നേതൃത്വത്തിലുള്ള ഡിസ്ട്രിബ്യൂഷൻ കമ്പനി ട്രൂത്ത് ഗ്ലോബലും. ഗൾഫിൽ മലയാള സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുകയാണ് ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രൂത്ത് ഗ്ലോബൽ.

സൗഹൃദ കൂട്ടായ്മ

സിനിമയോടുള്ള അഭിനിവേഷം കൊണ്ട് മാത്രം വിതരണത്തിലേക്ക് എത്തിപ്പെട്ടവരാണ് ട്രൂത്ത് ഗ്ലോബലിന്‍റെ സാരഥികളായ അബ്ദുൽ സമദും ആർ.ജെ സൂരജും. എങ്ങിനെയെങ്കിലും സിനിമ മേഖലയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് വിതരണം എന്ന ആശയം ഉടലെടുത്തത്. സൗഹൃദത്തിന്‍റെ പുറത്ത് ഉടടെലുത്ത കൂട്ടായ്മയാണിത്. കോവിഡിന്‍റെ സമയത്ത് റിലീസായ പ്രീസ്റ്റിന്‍റെ വിതരണത്തിനായി മമ്മൂട്ടിയെ നേരിട്ട് സമീപച്ചതാണ് വഴിത്തിരിവായത്. അതുകൊണ്ട് തന്നെ, മമ്മൂട്ടിയാണ് തങ്ങളുടെ യഥാർഥ പ്രീസ്റ്റെന്ന് ആർ.ജെ സൂരജ് പറയുന്നു.

ജി.സി.സിയിൽ 110 തീയറ്റുകളിലായിരുന്നു പ്രീസ്റ്റ് എത്തിയത്. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം ഗൾഫിൽ ഇത്രയധികം തീയറ്റുകളിൽ എത്തിയത്. പിന്നീട് കാവൽ, അജഗജാന്തരം ഉൾപെടെ ഒമ്പത് സിനിമകൾ ഇവരുടെ കൈയിലൂടെ ഗൾഫിലെ പ്രേക്ഷകർ കണ്ടു. ഇതിൽ നാല് ഇംഗ്ലീഷ് ചിത്രങ്ങളും വിജയ് സേതുപതിയുടെ ലാഭം എന്ന ചിത്രവും ഉൾപെടുന്നു. ഭീഷ്മ പർവം റെക്കോഡ് തുകക്കാണ് ഇവർ സ്വന്തമാക്കിയത്. കാനഡയിലും ചിത്രം വിതരണത്തിനെത്തിക്കുന്നത് ഇവരാണ്. ഖത്തറിന് പുറമെ യു.എ.ഇയിലും ട്രൂത്ത് ഗ്ലോബലിന്‍റെ നെറ്റ്വർക്ക് പ്രവർത്തിക്കുന്നു. മോഹൻലാൽ ഫാൻസ് ഉൾപെെട എല്ലാ ഫാൻസുകളെയും ചേർത്തുനിർത്തിയാണ് ഇവർ സിനിമ തീയറ്ററുകളിൽ എത്തിക്കുന്നത്.

മൈ നെയിം ഈസ് അഴകൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ നിർമാണ രംഗത്തേക്കും കടന്നുവരാനുള്ള ഒരുക്കത്തിലാണിവർ. 'യമണ്ടൻ പ്രേമകഥ'ക്ക് ശേഷം ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യു.എ.ഇ മാർക്കറ്റിൽ കൂടുതൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് ഈ മലയാള സംഘം.

Tags:    
News Summary - From Priest to Bhishma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.