ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയത് എമ്പുരാൻ ഉൾപ്പെടെ നാല് ചിത്രങ്ങൾ

 എമ്പുരാൻ

തിയറ്ററിൽ വൻ വിജയം നേടിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഈ ആഴ്ച ഒ.ടി.യിൽ എത്തി. മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ ചിത്രം ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്. ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് ചിത്രം. മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ‌് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ, സുഭാസ്‌കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്.

എക്സ്ട്രാ ഡീസന്റ്

ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂട് ചിത്രം എക്സ്ട്രാ ഡീസന്റ് ഒ.ടി.ടിയിലെത്തി. 2024 ഡിസംബറിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം മൂന്ന് മാസത്തിന് ശേഷമാണ് ഒ.ടി.ടിയിൽ എത്തുന്നത്. ഡാർക്ക് കോമഡി വിഭാഗത്തിലുള്ള ചിത്രം സൈന പ്ലേയിലാണ് സ്ട്രീം ചെയ്യുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് എക്സ്ട്രാ ഡീസന്റ് നിര്‍മിച്ചത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.

കുടുംബത്തോടൊപ്പം താമസിക്കുന്ന ബിനു എന്ന മധ്യവയസ്‌കനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ മുന്നേറുന്നത്. സുരാജിനൊപ്പം ഗ്രേസ് ആന്‍റണി, സുധീർ കരമന, വിനയ പ്രസാദ്, ശ്യാം മോഹൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കുമ്മാട്ടിക്കളി

മാധവ് സുരേഷിനെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ വിൻസെന്റ് സെൽവ സംവിധാനം ചെയ്ത 'കുമ്മാട്ടിക്കളി' ഒ.ടി.ടിയിൽ എത്തി. വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണിത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി. ചൗധരിയാണ് ചിത്രം നിർമിച്ചത്.

മാധവിനൊപ്പം ലെനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഏപ്രിൽ 25 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യുന്നു.

കള്ളം

യുവതാരങ്ങളായ നന്ദന രാജൻ, ആദിൽ ഇബ്രാഹിം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കള്ളം. കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഴുത്തുകാരിയായ ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്യുന്ന ചിത്രം മനോരമ മാക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. 

Tags:    
News Summary - Four films on OTT this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.