ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു

ന്യൂഡൽഹി: ചലച്ചിത്ര സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു. 67 വയസായിരുന്നു. ഇന്ന് പുലർച്ചെ 3.34നായിരുന്നു മരണം. ഡയാലിസിസിന് ​വിധേയനായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ പൊട്ടാസ്യം ലെവൽ താഴ്ന്ന് ഗുരുതാരവസ്ഥയിലായതോടെ ആശുപത്രിയിലെത്തിച്ചു. ആശുപ​ത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

2005ൽ പരിണീത എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. അതിനു മുമ്പ് നിരവധി മ്യൂസിക് ആൽബങ്ങളും പരസ്യങ്ങളും ചെയ്തിരുന്നു.


ലാഗ ചുനാരി മേ ദാഗ്, ലഫംഗേ പരിന്ദേ, മർദാനി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. 2018-ൽ പുറത്തിറങ്ങിയ ഹെലികോപ്റ്റർ ഈല എന്ന ചിത്രമാണ് സിനിമാ സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ അവസാന പ്രൊജക്റ്റ്. പിന്നീട് വെബ് സീരീസുകളും അദ്ദേഹം ചെയ്തു.

സംവിധായകൻ ഹൻസൽ മേത്ത ട്വീറ്റിലൂടെയാണ് പ്രദീപ് സർക്കാറിന്റെ മരണ വിവരം അറിയിച്ചത്. പ്രദീപ് സർക്കാർ. ദാദ. ആർ.ഐ.പി എന്നകുറിപ്പാണ് അദ്ദേഹത്തിന്റെ ഫോട്ടോ​ക്കൊപ്പം പങ്കുവെച്ചത്.

അജയ് ദേവ്ഗൺ, മനോജ് ബാജ്പെയ്, നീൽ നിതിൻ മുകേഷ്, അശോക് പണ്ഡിറ്റ് തുടങ്ങി നിരവധി പേർ മരണ വിവരമറിഞ്ഞ് ഞെട്ടലും അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - Filmmaker Pradeep Sarkar Dies At 67

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.