കൈ​നാ​ട്ടി പ​ത്മ​പ്ര​ഭാ പൊ​തു​ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ഫി​ലിം ക്ല​ബ് സി​നി​മാ​താ​രം അ​ബു സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫിലിം ക്ലബ് തുടങ്ങി; എല്ലാ ആഴ്ചയും സിനിമ പ്രദർശനം

കൽപറ്റ: എല്ലാ ആഴ്ചയും ഒരു ദിവസം ഡോക്യുമെന്ററിയും ക്ലാസിക് സിനിമകളും പ്രദർശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിൽ ഫിലിം ക്ലബ് പ്രവർത്തനം തുടങ്ങി. ജില്ല ലൈബ്രറി കൗൺസിലാണ് ഗ്രന്ഥാലയത്തിൽ ഫിലിം ക്ലബ് തുടങ്ങിയത്. സിനിമാതാരം അബു സലീം ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചിത്രമായി ജോസഫ് ജോണിന്റെ 'ചെയിൻഡ് ലൈഫ്' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. അഖിലകേരള വായന മത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ നിള രേവതി, ജില്ല വായനമത്സരം ഹൈസ്കൂൾ വിഭാഗം, മുതിർന്നവർക്കുള്ള രണ്ടു വിഭാഗങ്ങളിലെ ജില്ലതല വിജയികൾക്കും ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ ഉപഹാരങ്ങൾ നൽകി. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ്, മുട്ടിൽ ഡബ്ല്യു.എം.ഒ എച്ച്.എസ് പ്രിൻസിപ്പൽ പി.എ. ജലീൽ, സി.ആർ. രാധാകൃഷ്ണൻ, പത്മപ്രഭ പൊതുഗ്രന്ഥാലയം സെക്രട്ടറി കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. ഫിലിം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ 20ന് വൈകീട്ട് അഞ്ചിന് ഗ്രന്ഥാലയത്തിൽ യോഗം ചേരും.

Tags:    
News Summary - Film Club started; Film screening in every week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.