ഫെഫ്ക റൈറ്റേഴ്സ് യൂനിയന് പുതിയ ഭാരവാഹികൾ

കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂനിയന് പുതിയ ഭാരവാഹികൾ. പ്രസിഡന്‍റ് സ്ഥാനത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് തുടരും. ബെന്നി പി. നായരമ്പലമാണ് പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭരണ സമിതിയിൽ എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മറ്റ് പുതിയ ഭാരവാഹികള്‍

ട്രഷറർ സിബി കെ. തോമസ്, വൈസ് പ്രസിഡന്‍റ് മാര്‍വ്യാസൻ എടവനക്കാട് (കെ.പി വ്യാസൻ), ഉദയകൃഷ്ണ,

ജോയിന്റ് സെക്രട്ടറിമാർ റോബിൻ തിരുമല, സന്തോഷ് വർമ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉണ്ണികൃഷ്ണൻ ബി, ജിനു വി. എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്, വിനു കിരിയത്ത്, ഗിരീഷ് കുമാർ, കൃഷ്ണകുമാർ കെ, സുരേഷ് പൊതുവാൾ, ശശികല മേനോൻ, ഫൗസിയ അബൂബക്കർ.

Tags:    
News Summary - FEFKA Writers Union; Balachandran Chullikkad-benny p nayarambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.