ആലപ്പുഴ: കുടിവെള്ള ക്ഷാമം രൂക്ഷമായ ആലപ്പുഴയിലെ വിവിധയിടങ്ങളിൽ മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തു. തൃശ്ശൂരിലെ സി.പി ട്രസ്റ്റുമായി സഹകരിച്ചാണ് കുടിവെള്ളമെത്തിച്ചത്. കുടിവെളള ക്ഷാമം നേരിടുന്നതായുള്ള വാര്‍ത്ത കണ്ട മമ്മൂട്ടി സി.പി ട്രെസ്റ്റിന്‍റെ ചെയര്‍മാനായ സാലിഹിനെ നേരിട്ടു വിളിച്ചാണ് സഹായിക്കാനായി മുന്നോട്ടുവന്നത്.
ഇക്കഴിഞ്ഞ 12 ദിവസങ്ങളിലായി ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ വിതരണം തുടരാനാണ് കെയര്‍ ആന്‍ഡ് ഷെയറിന്‍റെ ശ്രമം. സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ നടത്തിവരുന്നത്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടൻ മമ്മൂട്ടിയിപ്പോള്‍. വൻ വിജയമായ 'റോഷാക്ക്' ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.