Posted On
date_range Updated On
date_range വന്ദേമാതരം പാടി താരങ്ങൾ; പ്രൊമൊ പങ്കുവച്ച് മോഹൻലാൽ
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കുന്ന വന്ദേമാതരം പ്രത്യേക ഗാനത്തിെൻറ പ്രൊമൊ പങ്കുവച്ച് നടൻ മോഹൻലാൽ. തെൻറ ഒൗദ്വോഗിക ഫേസ്ബുക് അകൗണ്ട്വഴിയാണ് ഗാനം പങ്കുവച്ചിരിക്കുന്നത്. ലാലും ഇൗ മ്യൂസിക് ആൽബത്തിൽ പാടുന്നുണ്ട്.
പ്രശസ്ത വയലിനിസ്റ്റും കേമ്പാസറുമായ എൽ.സുബ്രമണ്യമാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എസ്.പി ബാലസുബ്രമണ്യം, ഹേമ മാലിനി, ഹരിഹരൻ, സോനുഗിഗം, ശ്രേയ ഘോഷാൽ, ജൂഹിചൗള തുടങ്ങിയവർ ഒത്തുചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വയലിനിലും ഗിത്താറിലുമെല്ലാം വിദേശകലാകാരന്മാരും അണിനിരക്കുന്നു. താടി നീട്ടിവളർത്തിയ നിലയിലാണ് മോഹൻലാൽ വീഡിയോയിലുള്ളത്. ഒാഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഗാനത്തിെൻറ പൂർണരൂപം പുറത്തുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.