പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്‍റെ കഥകളെ മാന്യതയോടെ സമീപിക്കണം -ഡോ. ബിജു

ണ്ടാം ലോകമഹായുദ്ധത്തിന്‍റെ ചരിത്രം പറയാൻ പാപുവ ന്യൂ ഗിനിയിലെ സംഭവവികാസങ്ങൾ തെരഞ്ഞെടുത്തതിൽ കാരണം?

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി നിരവധി ഇന്ത്യൻ സൈനികർ പാപുവ ന്യൂ ഗിനിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. അവരിൽ പലരും അവിടെ പോരാടി വീരമൃത്യു വരിക്കുകയും, തിരിച്ചറിയപ്പെടാത്ത അവരുടെ മൃതദേഹങ്ങൾ സംരക്ഷിത സ്ഥലങ്ങളിൽ അടക്കം ചെയ്യപ്പെടുകയും ചെയ്തു. ലോകമഹായുദ്ധത്തിന്റെ ചരിത്രത്തിലെ അധികം അറിയപ്പെടാത്ത അധ്യായങ്ങളാണിവ. ചരിത്രത്തിന്റെ ഈ അവഗണിക്കപ്പെട്ട ഭാഗങ്ങൾ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ങ്കീർണവും വികാരഭരിതവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ, സംവിധായകനെന്ന നിലയിൽ താങ്കളുടെ കഥപറച്ചിലിനോടുള്ള സമീപനം എങ്ങനെയാണ്?

എന്റെ കഥാപാത്രങ്ങളെ ഞാൻ എല്ലായ്പ്പോഴും മിനിമലിസ്റ്റിക് രീതിയിലാണ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ, കഥാപാത്രങ്ങൾ അവരുടെ പരിസരങ്ങളാലും ചരിത്രത്താലും ബന്ധിതരാണ്. ഭൂമിശാസ്ത്രപരവും സാംസ്കാരികപരവുമായ ആഴത്തിലുള്ള ഗവേഷണങ്ങളിലൂടെ അവരെ വികസിപ്പിക്കുകയും, കഥയുടെ ആവശ്യകതയനുസരിച്ച് അവരുടെ സംഭാഷണങ്ങളും പെരുമാറ്റങ്ങളും രൂപപ്പെടുത്തുകയുമാണ് എന്റെ രീതി.

താങ്കളുടെ മിക്ക ചിത്രങ്ങളിലും തനതുസംസ്കാരം മുറുകെപ്പിടിക്കുന്ന വ്യത്യസ്തരായ കഥാപാത്രങ്ങളെ കാണാം. അവയെ വികസിപ്പിക്കുന്നതിനുള്ള പ്രക്രിയ എന്താണ്?

ആഖ്യാനത്തിന്റെ സുതാര്യത ഉറപ്പാക്കാനാണ് തനതുസംസ്കാരം മുറുകെപ്പിടിക്കുന്ന കഥാപാത്രങ്ങളെ എന്‍റെ സിനിമകളിൽ ഉൾപ്പെടുത്തുന്നത്. ഒരു സിനിമാക്കാരനെന്ന നിലയിൽ, യാതൊരു മുഖാവരണവുമില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നത് എന്‍റെ ഉത്തരവാദിത്തമാണ്. അവർ കൽപ്പിത കഥാപാത്രങ്ങളായിരുന്നാലും അവർക്കെല്ലാം സ്വന്തമായ മാന്യതയുണ്ട്. ഒരു കാലത്ത് സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ കഥകൾ അപമാനകരമായ രീതിയിൽ അവതരിപ്പിച്ചിരുന്ന പ്രവണത ഉണ്ടായിരുന്നു. അവരുടെ ജീവിതം, ജീവിതസാഹചര്യങ്ങൾ, പരീക്ഷണങ്ങളും കഷ്ടപ്പാടുകളും മാന്യമായി അവതരിപ്പിക്കപ്പെടണം, കാരണം ഒടുവിൽ നമ്മളെല്ലാം മനുഷ്യരാണ്.

സ്വകാര്യ അനുഭവങ്ങളും സാമൂഹിക വിമർശനവും നിങ്ങളുടെ ചിത്രങ്ങളിൽ എങ്ങനെ സംയോജിപ്പിക്കുന്നു?

അത് മനഃപൂർവമായ സമീപനമാണ്. എന്‍റെ സിനിമകളിലെ സാമൂഹിക വിമർശനം സമൂഹത്തോടുള്ള എന്‍റെ പ്രതിബദ്ധതയും ഉത്തരവാദിത്തവുമാണ്. വിനോദത്തിനോ സൗന്ദര്യശാസ്ത്രത്തിനോ ഉപരിയായി കലയുടെ സാമൂഹിക വശത്തിലാണ് ഞാൻ കൂടുതൽ വിശ്വസിക്കുന്നത്.

ലച്ചിത്രരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയിലെ സംവിധായകരോട് എന്താണ് പറയുന്നത്?

ഒരു സംവിധായകന് വേണ്ട ഏറ്റവും പ്രധാന മൂല്യം ആത്മവിശ്വാസമാണ്. നിങ്ങൾ ജീവിക്കുന്ന സമൂഹത്തോട് ബഹുമാനം പുലർത്തിക്കൊണ്ട് നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുക, സിനിമയെ രാഷ്ട്രീയവും പരീക്ഷണാത്മകവുമായ സംരംഭങ്ങൾക്ക് ഉപയോഗിക്കുക – ഇതാണ് നല്ല ചലച്ചിത്രസൃഷ്ടിയുടെ വഴിയെന്ന് ഞാൻ വിശ്വസിക്കുന്നു.

Tags:    
News Summary - dr biju iffk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.