2025ലെ മമ്മൂട്ടിയുടെ ആദ്യ ചിത്രം; 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്' ആദ്യദിനം എത്ര നേടി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. 2025 ജനുവരി 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യദിനം 1.5 കോടി രൂപയാണ് ചിത്രത്തിന്റെ ഇന്ത്യൻ നെറ്റ് കളക്ഷൻ. കൂടാതെ സിനിമയുടെ സ്ക്രീനുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.200ൽ നിന്ന് 225 സ്‌ക്രീനുകളിലേക്കാണ് ചിത്രത്തിന്റെ പ്രദർശനം വർധിപ്പിച്ചിരിക്കുന്നത്. അണിയറപ്രവർത്തകർ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

2025ലെ മമ്മൂട്ടിയുടെ ആദ്യ റിലീസാണ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്‌'. കോമഡിയുടെ മേമ്പൊടിയുമായി എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. ഡിറ്റക്‌ടീവ് ആയിട്ടാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രമാണിത്.മമ്മൂട്ടിയെ കൂടാതെ വൻതാരനിരയാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സിൽ അണിനിരന്നിരിക്കുന്നത്. ഗോകുൽ സുരേഷ്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വിജയ് ബാബു, വിജി വെങ്കടേഷ്, സുഷ്‌മിത ഭട്ട്, വിനീത്, വാഫ ഖതീജ എന്നിവരാണ് മറ്റുതാരങ്ങൾ.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് സിനിമ നിർമിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.ഡോക്‌ടര്‍ സൂരജ് രാജന്‍, ഡോക്‌ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷ്‌ണു ആർ ദേവ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്‍റണി എഡിറ്റിംഗും ദർബുക ശിവ സംഗീതവും നിര്‍വ്വഹിച്ചു.

Tags:    
News Summary - Dominic and the Ladies Purse Box Office Collections Day 1: Mammootty’s Malayalam thriller earns...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.