മുംബൈ: സംവിധായകനും തിരക്കഥാകൃത്തുമായ സഞ്ജയ് ഗാദ്‌വി (56) അന്തരിച്ചു. ഇന്ന് രാവിലെ 9.30ഓടെ മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് മകൾ സഞ്ജിന ഗാദ്‌വി അറിയിച്ചു.
മുംബൈയിലെ വീട്ടിൽ ഭാര്യക്കും രണ്ട് പെൺമക്കൾക്കുമൊപ്പം കഴിയുകയായിരുന്നു. 2004ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ധൂം, 2006ലെ ധൂം 2 എന്നിവ സഞ്ജയ് ഗാദ്‌വി സംവിധാനം ചെയ്തവയാണ്.
2000ൽ തേരേ ലിയേ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സഞ്ജയ് ഗാദ്‌വിയുടെ ബോളിവുഡ് അരങ്ങേറ്റം. മേരേ യാർ കി ശാദി ഹെ, കിഡ്നാപ്, അജബ് ഗസബ് ലവ്, ഓപറേഷൻ പരിൻദേയ് എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.