'മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ'; മമ്മൂട്ടിയെ വിമർശിക്കുന്നവരോട് ജൂഡ് ആന്തണി

' തലയിൽ കുറച്ച് മുടി കുറവുണ്ടെന്നെയുള്ളൂ, തലയിൽ നല്ല ബുദ്ധിയാണ്...' ജൂഡ് ആന്തണിയുടെ ഏറ്റവും പുതിയ ചിത്രമായ '2018'ന്റെ ടീസർ ലോഞ്ചിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. മമ്മൂട്ടിയുടെ വാക്കുകൾ ബോഡി ഷെയ്മിങ്ങാണെന്നാണ് ആരോപിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. മെഗാസ്റ്റാറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുമ്പോൾ പ്രതികരണവുമായി സംവിധായകനും അഭിനേതാവുമായ ജൂഡ് ആന്തണി എത്തിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുതെന്നും മുടിയില്ലാത്തതിന്റെ വിഷമം തനിക്കോ കുടുംബത്തിനോയില്ലെന്നും ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു.

'മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് . എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം ഉത്കണ്ഠയുള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്പറേഷൻ വാട്ടർ , വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ . ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് . എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ'-ജൂഡ് ആന്തണി ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - Director Jude Anthany Joseph Reaction About Mammootty's comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.