ജിയോ ബേബി അവതരിപ്പിക്കുന്ന തമിഴ് ചിത്രം 'കാതൽ എൻപത് പൊതുവുടമൈ': ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തങ്ങളുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത് 'കാതൽ എൻപത് പൊതുവുടമൈ' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ രോഹിണി, ലിജോ മോൾ, വിനീത്, കലേഷ്, ദീപ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങളാണ് മുഖ്യ വേഷത്തിൽ എത്തുന്നത്.

ലെൻസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപ്രകാശ് രാധാകൃഷ്ണൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഒട്ടേറെ പ്രേക്ഷക പ്രശംസ നേടിയ ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ലിജോ മോൾ പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം കൂടിയാണ് കാതൽ എൻപത് പൊതുവുടമൈ.

Full View

ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ മാൻകൈൻഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം നിത്ത്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിത്യ അത്പുതരാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഒട്ടേറെ ശ്രദ്ധേയമായ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ നിർമ്മാണ കമ്പനികളുടെ ബാനറിൽ എത്തുന്ന തമിഴ് സിനിമയെന്ന പ്രത്യേകതയും 'കാതൽ എൻപത് പൊതുവുടമൈ' എന്ന ചിത്രത്തിന് ഉണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നോബിൻ കുര്യൻ, ആർ രാജേന്ദ്രൻ. ഛായാഗ്രഹണം ശ്രീ ശരവണൻ സംഗീതം ആർ കണ്ണൻ എഡിറ്റിംഗ് ഡാനി ചാൾസ് സൗണ്ട് ഡിസൈൻ രാജേഷ്. വാർത്ത പ്രചരണം റോജിൻ കെ റോയ്

Tags:    
News Summary - director Jeo Baby produces new tamil movie Kaadhal Enbadhu Podhuudamai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.