പുറത്തിറങ്ങി വർഷങ്ങൾ ആയെങ്കിലും ഇന്നും ആരാധകരുള്ള സിനിമയാണ് ധർമേന്ദ്രയും അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തിയ ഷോലെ. 1975ല്‍ റിലീസായ ഈ ചിത്രത്തിലെ ഗാനങ്ങൾക്കും പ്രത്യേകത ആരാധകരുണ്ട്. രമേശ് സിപ്പി സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജീവ് കുമാർ, ഹേമ മാലിനി, ജയ ബച്ചൻ, അംജദ് ഖാൻ എന്നിവരും പ്രധാന വേഷത്തിൽ എത്തി.
രമേശ് സിപ്പി അടുത്തിടെ ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെക്കുറിച്ച് പറഞ്ഞിരുന്നു. ചിത്രീകരണത്തിനിടെ ധർമേന്ദ്രയുടെ കൈയിയിൽ ഉണ്ടായിരുന്ന തോക്ക് അമിതാഭ് ബച്ചന് നേരെ വെടിയുതിർത്തു. വെറും അര സെന്റീമീറ്റർ വ്യത്യാസത്തിലാണ് അദ്ദേഹം മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതോടെ സിനിമയുടെ ആക്ഷൻ ഛായാഗ്രാഹകൻ ചിത്രീകരണം തുടരാനാവില്ലെന്ന് പറഞ്ഞു. ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടെയാണ് ഈ അശ്രദ്ധ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആക്ഷൻ കാമറാമാനായ ജിം അലൻ ഇനി താൻ ഷൂട്ട് ചെയ്യില്ലെന്ന് പറഞ്ഞു. അഭിനേതാക്കൾ ഇങ്ങനെ പെരുമാറുന്നത് തന്റെ സെറ്റിൽ സംഭവിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞതായി രമേശ് പറഞ്ഞു. ഒരു അപകടവും സംഭവിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ് ആ ദിവസം ഷൂട്ടിങ് റദ്ദാക്കി. പിന്നീട് ജിം അലനെ പറഞ്ഞ് ശാന്തനാക്കിയെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ജിമ്മിനോടും അമിതാഭ് ബച്ചനോടും അദ്ദേഹം ക്ഷമ ചോദിച്ചു. അത് മനപൂർവം സംഭവിച്ചതല്ലെന്നും ധർമേന്ദ്ര പറഞ്ഞു.
മുഴുവൻ സംഘത്തെയും വളരെയധികം ആശങ്കാകുലരാക്കിയ മറ്റൊരു സംഭവവും സിപ്പി ഓർമിച്ചു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ട് താരങ്ങളെയും കാണാതായതായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. 'എന്തുചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അവർ ഒരു യാത്രയിലാണോ അതോ കാട്ടിൽ വഴിതെറ്റിപ്പോയോ എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല' -അദ്ദേഹം പറഞ്ഞു. എന്നാൽ താരങ്ങളുടെ കാർ കേടായതായിരുന്നെന്നും കുറച്ച് സമയത്തിന് ശേഷം അവർ തിരിച്ചെത്തിയെന്നും സംവിധായകൻ പറഞ്ഞു.
അമിതാഭ് ബച്ചൻ മരണത്തെ മുഖാമുഖം കണ്ട സംഭവം പിന്നീടും ഉണ്ടായിട്ടുണ്ട്. 1982ൽ ബംഗളൂരുവിൽ 'കൂലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന് ഒരു മാരകമായി പരിക്കേറ്റു. സഹതാരം പുനീത് ഇസ്സാറുമൊത്തുള്ള ഒരു ആക്ഷൻ രംഗത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ശക്തമായ ഇടിയുടെ ഫലമായി അമിതാഭിന് ആന്തരിക രക്തസ്രാവമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ രോഗശാന്തിക്കായി മുഴുവൻ രാജ്യത്തെയും ഒരുമിച്ച് പ്രാർഥിച്ച നിമിഷമായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.