'അന്ദാസ് അപ്ന അപ്ന'യിലെ കഥാപാത്രങ്ങളുടെയും സംഭാഷണങ്ങളുടെയും അനധികൃത ഉപയോഗം തടഞ്ഞ് കോടതി

1994-ൽ പുറത്തിറങ്ങിയ 'അന്ദാസ് അപ്ന അപ്ന' എന്ന ഹിന്ദി ചലച്ചിത്രത്തിലെ കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ, കലാപരമായ ഘടകങ്ങൾ എന്നിവയുടെ അനധികൃത ഉപയോഗം തടഞ്ഞ് ഡൽഹി ഹൈകോടതി. അനുമതിയില്ലാതെ സിനിമയുമായി ബന്ധപ്പെട്ട ഉള്ളടക്കം പുനർനിർമിക്കുകയോ വാണിജ്യപരമായി ചൂഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് 30-ലധികം വ്യക്തികളെയും സ്ഥാപനങ്ങളെയും കോടതി വിലക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ നിർമാതാവ് അന്തരിച്ച വിനയ് സിൻഹയുടെ നിയമപരമായ അവകാശിയായ ശാന്തി വിനയ്കുമാർ സിൻഹയുടെ വിനയ് പിക്‌ചേഴ്‌സാണ് ഫയൽ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സംരക്ഷണത്തിനായി വാദി വ്യക്തമായ കേസ് സ്ഥാപിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാപാരം, ഡിജിറ്റൽ ഉള്ളടക്കം, ഡൊമെയ്ൻ നാമങ്ങൾ, എ.ഐ ജനറേറ്റഡ് മെറ്റീരിയൽ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ലംഘനങ്ങൾ ഉത്തരവിൽ ഉൾപ്പെടുന്നു.

ചിത്രത്തിന്റെ ബൗദ്ധിക സ്വത്തിൽ വിനയ് പിക്ചേഴ്സിന് പ്രത്യേക അവകാശമുണ്ട്. ഇതിൽ കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നെന്ന് അഭിഭാഷകൻ വാദിച്ചു. ചിത്രത്തിലെ അമർ, പ്രേം, തേജ, ക്രൈം മാസ്റ്റർ ഗോഗോ തുടങ്ങിയ കഥാപാത്രങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഹരജി എടുത്തുകാണിച്ചു.

Tags:    
News Summary - Delhi High Court Restrains Unauthorised Use Of Andaz Apna Apna Title, Characters And Dialogues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.