പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളാണ് പൈങ്കിളി, ബ്രെമാൻസ്, ദാവീദ്. ഫെബ്രുവരി 14 നാണ് മൂന്ന് ചിത്രങ്ങളും തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം മികച്ച കളക്ഷനാണ് ചിത്രങ്ങള്‍ നേടിയിരിക്കുന്നത്.
സാക്‌നില്‍ക്കിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത് ആന്റണി വർഗീസ് ചിത്രമായ ദാവീദ് ആണ്.90 ലക്ഷം രൂപയാണ് സിനിമയുടെ ഓപ്പണിങ് കളക്ഷൻ. ലോകപ്രശസ്തനായ ഒരു ബോക്‌സറും കഥാനായകനായ ആഷിക്ക് അബുവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ദാവീദ് പറയുന്നത്. ആക്ഷൻ വിഭാഗത്തിലുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗോവിന്ദ് വിഷ്ണു ആണ്. ലിജോ മോൾ, സൈജു കുറുപ്പ്, വിജയരാഘൻ, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കളക്ഷനിൽ രണ്ടാംസ്ഥാനത്ത് മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നിവര്‍ ഒന്നിച്ച ബ്രൊമാന്‍സ് എന്ന ചിത്രമാണ്. 70 ലക്ഷം രൂപയാണ് ചിത്രം ആദ്യദിനം നേടിയത്. അരുണ്‍ ഡി ജോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
പൈങ്കിളി സിനിമയുടെ ഓപ്പണിങ് കളക്ഷൻ 60 ലക്ഷം രൂപയാണ്.അനശ്വര രാജൻ,സജിന്‍ ഗോപു, ജിസ്മ വിമല്‍, റോഷന്‍ ഷാനവാസ്, അബു സലിം, റിയാസ് ഖാന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, ചന്ദു സലിം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ജിത്തു മാധവന്റെ രചനയില്‍ ശ്രീജിത്ത് ബാബു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.