തിയറ്ററിൽ റിലീസ് ചെയ്ത് മാസങ്ങൾക്ക് ശേഷം മലയാളം ചിത്രമായ 'ദാസേട്ടന്റെ സൈക്കിൾ' ഒ.ടി.ടിയിൽ. ഹരീഷ് പേരടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒ.ടി.ടിയിൽ സ്ട്രീം ചെയ്യാൻ തുടങ്ങി. ഫാമിലി ഡ്രാമയായ ചിത്രം ആമസോൺ പ്രൈം വിഡിയോയിലാണ് സ്ട്രീം ചെയ്യുന്നത്.
തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ചിത്രത്തിനായില്ല. ഡിജിറ്റൽ പ്രീമിയറോടെ, കൂടുതൽ പ്രേക്ഷകരെ 'ദാസേട്ടന്റെ സൈക്കിൾ' ആകർഷിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. അടുത്തിടെ, അഭിലാഷം, വടക്കൻ, ഔസേപ്പിന്റെ ഒസിയത്ത് തുടങ്ങിയ മലയാള ചിത്രങ്ങൾ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം ഹരീഷ് പേരടിയാണ്. വൈദി പേരടി, സുധി കോഴിക്കോട്, ഷാജി, കബനി ഹരിദാസ്, അഞ്ജന അപ്പുക്കുട്ടൻ, രത്നാകരൻ, അനുപമ, അഖിൽ കാവുങ്കൽ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം രാഹുൽ സി. വിമലാണ്. ജോമോൻ സിറിയക്കാണ് എഡിറ്റിങ് നിർവഹിച്ചത്. തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ.സി ഗിരീശൻ സംഗീതം പകരുന്നു. ബി.ജി.എം പ്രകാശ് അലക്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നൗഫൽ പുനത്തിൽ, മേക്കപ്പ്-രാജീവ് അങ്കമാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.