മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ അപകീർത്തിക്കേസിൽ ഹാജരാകാത്ത നടി കങ്കണ റണാവത്തിന് അന്തിമ താക്കീത് നൽകി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. തിങ്കളാഴ്ച കൂടി ഹാജറായില്ല എങ്കിൽ നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ജഡ്ജി ആർ.ആർ ഖാൻ വ്യക്തമാക്കി. പുതിയ സിനിമയുടെ പ്രചാരണ വുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി തിരക്കിലായിരുന്നുവെന്നും കോവിഡ് രോഗലക്ഷണങ്ങളുണ്ടെന്നും പറഞ്ഞാണ് ചൊവ്വാഴ്ചയും കോടതിയിൽ എത്താതിരുന്നത്.
അതേസമയം പരാതിക്കാരനായ ജാവേദ് അക്തർ ഭാര്യ ശബാന ആസ്മിയോടൊപ്പം കോടതിയിലെത്തി. കങ്കണയ്ക്ക് ഹാജറാകൻ ഒരു അവസരം കൂടി കൊടുക്കുന്നതിനെ അക്തറിന്റെ അഭിഭാഷകൻ എതിർത്തു. കോടതി നടപടി വൈകിക്കാനുള്ള തന്ത്രമാണ് ഓരോ തവണയും പല കാരണങ്ങൾ പറഞ്ഞ് ഹാജറാകാതിരുന്നതിന് പിന്നിലെന്ന് അഭിഭാഷകൻ ആരോപിച്ചു.
കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കങ്കണ നൽകിയ ഹരജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ചയും കോടതിയിൽ ഹാജരായില്ലെങ്കിൽ കങ്കണയുടെ അറസ്റ്റിനു സാധ്യതയേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.