'ലതയോടൊപ്പം ‘മാളികപ്പുറം കണ്ടു, ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു'; വി.എം സുധീരൻ

 ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഭാര്യക്കൊപ്പം പോയി 'മാളികപ്പുറം' കണ്ടുവെന്നും ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടെന്നും സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.

'ലതയോടൊപ്പം ‘മാളികപ്പുറം’ കണ്ടു ചിത്രം നന്നായിരിക്കുന്നു...ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു’, വി എം സുധീരന്‍ കുറിച്ചു.

ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തെ അഭിനന്ദിച്ച് ബി.ജെ.പി -ആർ.എസ്.എസ് നേതാക്കൾ എത്തിയിരുന്നു. ഉണ്ണി മുകുന്ദന് അല്ലാതെ മറ്റൊരു നടനും ഇതിലെ നായക കഥാപാത്രമാവാൻ സാധ്യക്കില്ലെന്നാണ് ചിത്രം കണ്ടതിന് ശേഷം ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ പറഞ്ഞത്. ശബരിമലയിൽ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീലാണെന്ന് ചിത്രത്തെ കുറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം മാളികപ്പുറം വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. സിനിമയിലെ ഓരോ അണിയറ പ്രവർത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ലെന്നും ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്നത്തിന്റേത് ആണെന്നും ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു.

2022 ലെ ഏറ്റവും ഒടുവിലത്തെ തിയറ്റർ റിലീസായിട്ടാണ് മാളികപ്പുറം പ്രദർശനത്തിനെത്തിയത്.. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനോടൊപ്പം ശ്രീപഥ്, ദേവനന്ദ, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമിച്ചത്.

Full View


Tags:    
News Summary - Congress Leader Vm Sudeeran Pens About after watching experience Of Unni mukundan Movie Malikappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.