ബോക്സ് ഓഫിസിൽ പണം വാരി 'ക്രിസ്റ്റഫര്‍'; ഒന്നാം ദിവസത്തെ കലക്ഷൻ ഇങ്ങനെ...​

മമ്മൂട്ടി-ബി. ഉണ്ണികൃഷ്‍ണൻ കൂട്ടുകെട്ടിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ക്രിസ്റ്റഫര്‍' സിനിമയുടെ ആദ്യദിന കലക്ഷൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍നിന്ന് ലഭിക്കുന്നത്. ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും 50ലധികം അർധരാത്രി പ്രദര്‍ശനങ്ങളുമുണ്ടായിരുന്നു. 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രമായി ലഭിച്ചത്.

Full View

മോഹൻലാൽ ചിത്രമായ ആറാട്ടിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ​‘ക്രിസ്റ്റഫർ’. 'ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്' എന്ന ടാ​ഗ് ലൈനോടെയാണ് 'ക്രിസ്റ്റഫര്‍' എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥ തിയറ്ററുകളില്‍ എത്തിയത്. ഫൈസ് സിദ്ദീഖ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്‍മി എന്നിങ്ങനെ മൂന്ന് നായികമാരുള്ള ചിത്രത്തിൽ തെന്നിന്ത്യൻ നടൻ വിനയ് റായ് ആണ് വില്ലൻ വേഷത്തിലെത്തിയത്. ദിലീഷ് പോത്തൻ, സിദ്ദിഖ് വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ജസ്റ്റിൻ വർഗീസ് ആണ് സംഗീത സംവിധാനം.

Tags:    
News Summary - 'Christopher' first day collection reveals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.